ബംഗളൂരുവില്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ഒരു കോടി രൂപ കവര്‍ന്നു; 10 മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ പത്തു മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി പി.കെ രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാല്‍, ടി.സി സനല്‍, എറണാകുളം മരട് സ്വദേശി അഖില്‍, നിലമ്പൂര്‍ സ്വദേശികളായ ജസിന്‍ ഫാരിസ്, സനഫ്, സമീര്‍, സൈനുലാബ്ദീന്‍, എ.പി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത് 10 ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പൊലീസ് […]

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ പത്തു മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി പി.കെ രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാല്‍, ടി.സി സനല്‍, എറണാകുളം മരട് സ്വദേശി അഖില്‍, നിലമ്പൂര്‍ സ്വദേശികളായ ജസിന്‍ ഫാരിസ്, സനഫ്, സമീര്‍, സൈനുലാബ്ദീന്‍, എ.പി ഷെഫീഖ്, റംഷീദ് മുസ്താഫ് എന്നിവരെയാണ് മാദനായകനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
10 ലക്ഷത്തോളം രൂപയും രണ്ടു കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 11ന് നൈസ് റോഡില്‍ മാദനായകനഹള്ളിയിലാണ് സംഭവം. ഹുബ്ബള്ളിയിലെ ബ്രാഞ്ചുകളില്‍ നിന്നുള്ള പണവുമായി നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാര്‍ തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച് പണം കവരുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Related Articles
Next Story
Share it