ട്രെയിനില്‍ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 800 ഗ്രാം സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: ട്രെയിനില്‍ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 800 ഗ്രാം സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി മംഗളൂരുവില്‍ പിടിയിലായി. രാജസ്ഥാന്‍ ഉദയ്പൂര്‍ സ്വദേശി മഹേന്ദ്രസിംഗ് റാവുവിനെ(33)യാണ് മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സുരക്ഷാ ഇന്‍സ്പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തുരന്തോ എക്സ്പ്രസിലെ എസ്-4 കോച്ചില്‍ സംശയസാഹചര്യത്തില്‍ കാണപ്പെട്ട മഹേന്ദ്രസിംഗിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ പത്രക്കടലാസുകളില്‍ പൊതിഞ്ഞ നിലയില്‍ 1.48 കോടി രൂപയും 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും കണ്ടെടുക്കുകയായിരുന്നു. […]

മംഗളൂരു: ട്രെയിനില്‍ രേഖകളില്ലാതെ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 800 ഗ്രാം സ്വര്‍ണവുമായി രാജസ്ഥാന്‍ സ്വദേശി മംഗളൂരുവില്‍ പിടിയിലായി. രാജസ്ഥാന്‍ ഉദയ്പൂര്‍ സ്വദേശി മഹേന്ദ്രസിംഗ് റാവുവിനെ(33)യാണ് മംഗളൂരു ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ സുരക്ഷാ ഇന്‍സ്പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തുരന്തോ എക്സ്പ്രസിലെ എസ്-4 കോച്ചില്‍ സംശയസാഹചര്യത്തില്‍ കാണപ്പെട്ട മഹേന്ദ്രസിംഗിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ പത്രക്കടലാസുകളില്‍ പൊതിഞ്ഞ നിലയില്‍ 1.48 കോടി രൂപയും 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവും കണ്ടെടുക്കുകയായിരുന്നു. കോഴിക്കോട്ടെ ജ്വല്ലറിയിലേക്കാണ് പണവും ആഭരണങ്ങളും കൊണ്ടുപോകുന്നതെന്നും താന്‍ അവിടത്തെ ജീവനക്കാരനാണെന്നുമാണ് മഹേന്ദ്രസിങ്റാവു മൊഴി നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മഹേന്ദ്രസിംഗിനെ മംഗളൂരു റെയില്‍വെ പൊലീസിന് കൈമാറി.