റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ തെന്നിയ എഴുപതുകാരന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ കമ്പിയില്‍ തൂങ്ങിപ്പിടിച്ച് സഞ്ചരിച്ചത് 30 മീറ്ററോളം, ഒടുവില്‍ ആര്‍.പി.എഫ് രക്ഷപ്പെടുത്തി
ഉഡുപ്പി: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഒടുവില്‍ വയോധികനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. പെര്‍ഡൂര്‍ സ്വദേശിയായ കുട്ടി കുണ്ടാര്‍ (70) മുംബൈയിലേക്കുള്ള മകളെ യാത്രയാക്കാന്‍ ഇന്ദ്രാലിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ബാഗുകള്‍ ട്രെയിനിന് അകത്തുവെച്ച ശേഷം ഇറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. കുണ്ടാര്‍ വീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശന കവാടത്തിലെ നീളമുള്ള ഇരുമ്പ് പിടിയില്‍ മുറുകെ പിടിച്ചു. 30 മീറ്ററോളം ദൂരത്തേക്ക് […]

ഉഡുപ്പി: ഉഡുപ്പി ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍തെന്നിയ എഴുപതുകാരന്‍ തെറിച്ചുവീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശനകവാടത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിപ്പിടിച്ചു. ഒടുവില്‍ വയോധികനെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
പെര്‍ഡൂര്‍ സ്വദേശിയായ കുട്ടി കുണ്ടാര്‍ (70) മുംബൈയിലേക്കുള്ള മകളെ യാത്രയാക്കാന്‍ ഇന്ദ്രാലിയിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ബാഗുകള്‍ ട്രെയിനിന് അകത്തുവെച്ച ശേഷം ഇറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. കുണ്ടാര്‍ വീഴാതിരിക്കാന്‍ ബോഗിയുടെ പ്രവേശന കവാടത്തിലെ നീളമുള്ള ഇരുമ്പ് പിടിയില്‍ മുറുകെ പിടിച്ചു. 30 മീറ്ററോളം ദൂരത്തേക്ക് കുട്ടി കുണ്ടാര്‍ ഈ രീതിയില്‍ സഞ്ചരിച്ചു. സ്ഥലത്തുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ എംവി സജീര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി താഴെയിറക്കി. നിസാര പരിക്കുകളോടെ വയോധികനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.