ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും പെരുന്നാള്‍ സമ്മാനവുമായി റോയല്‍മാന്‍ മാതൃകയായി

കാസര്‍കോട്: നഗരത്തിലെ 150ഓളം വരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ റോയല്‍മാന്‍ ക്ലോത്തിംഗിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ വസ്ത്രം നല്‍കി. വിലക്കയറ്റം മൂലം ഓട്ടോ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് സന്തോഷ പെരുന്നാള്‍ കഴിച്ചുകൂട്ടാന്‍ സൗജന്യമായി വസ്ത്രങ്ങള്‍ നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ പ്രളയ സമയത്തും വസ്ത്ര വിതരണം നടത്തിയിരുന്നു. നൗഷാദ് സിറ്റിഗോള്‍ഡ്, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ. ഗിരികൃഷ്ണന്‍, മുത്തലിബ് പാറക്കട്ട, സുബൈര്‍ മാര, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഷാഫി […]

കാസര്‍കോട്: നഗരത്തിലെ 150ഓളം വരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ റോയല്‍മാന്‍ ക്ലോത്തിംഗിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ വസ്ത്രം നല്‍കി. വിലക്കയറ്റം മൂലം ഓട്ടോ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് സന്തോഷ പെരുന്നാള്‍ കഴിച്ചുകൂട്ടാന്‍ സൗജന്യമായി വസ്ത്രങ്ങള്‍ നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ പ്രളയ സമയത്തും വസ്ത്ര വിതരണം നടത്തിയിരുന്നു. നൗഷാദ് സിറ്റിഗോള്‍ഡ്, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ. ഗിരികൃഷ്ണന്‍, മുത്തലിബ് പാറക്കട്ട, സുബൈര്‍ മാര, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഷാഫി എ. നെല്ലിക്കുന്ന്, ഇരിട്ടി മുഹമ്മദ്, റോയല്‍മാന്‍ ഡയറക്ടര്‍ നൗഫല്‍ ചൂരി, ഉനൈസ് അഹമദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ നിരവധി പേരാണ് പങ്കെടുത്തത്.

Related Articles
Next Story
Share it