മംഗളൂരുവില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ 9 പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: ഫെബ്രുവരി 10ന് മംഗളൂരു സൂറത്കല്‍ കാട്ടിപള്ളയില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ച കേസിലെ 9 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിപള്ളയിലെ പിങ്കി നവാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ പ്രശാന്ത് ഭണ്ഡാരി (29), ഷാക്കിബ് (29), കൃഷ്ണപുരയിലെ ശൈലേഷ് പൂജാരി (19), ഹനീഫ് (20), കാഞ്ചന്‍ (23), ലക്ഷ്മീശ (26), അഹമ്മദ് സാദിഖ് (23), നിസാര്‍ ഹുസൈന്‍ (29), രഞ്ജന്‍ ഷെട്ടി (24) എന്നിവരെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം കാട്ടിപ്പള്ള […]

മംഗളൂരു: ഫെബ്രുവരി 10ന് മംഗളൂരു സൂറത്കല്‍ കാട്ടിപള്ളയില്‍ കൊലക്കേസ് പ്രതിയെ മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ച കേസിലെ 9 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിപള്ളയിലെ പിങ്കി നവാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ പ്രശാന്ത് ഭണ്ഡാരി (29), ഷാക്കിബ് (29), കൃഷ്ണപുരയിലെ ശൈലേഷ് പൂജാരി (19), ഹനീഫ് (20), കാഞ്ചന്‍ (23), ലക്ഷ്മീശ (26), അഹമ്മദ് സാദിഖ് (23), നിസാര്‍ ഹുസൈന്‍ (29), രഞ്ജന്‍ ഷെട്ടി (24) എന്നിവരെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം കാട്ടിപ്പള്ള സ്വദേശികളാണ്. സംഘം സഞ്ചരിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും അക്രമത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാക്കിബിനും പ്രശാന്തിനും നവാസിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. തുടര്‍ന്ന് നവാസിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇരുവരും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയാണുണ്ടായത്. 2018 ല്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ദീപക് റാവുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കൂടിയാണ് അക്രമത്തിനിരയായ നവാസ്. നവാസിനെ അക്രമിച്ച കേസില്‍ പ്രതികളിലൊരാളായ പ്രശാന്ത് ഭണ്ഡാരി ദീപക് റാവുവിന്റെ അടുത്ത സുഹൃത്താണ്.

Related Articles
Next Story
Share it