റോവേഴ്‌സ് സെവന്‍സ്: ഹസ്റ്റ്‌ലേഴ്‌സ് എഫ്.സി ജേതാക്കള്‍

മൊഗ്രാല്‍: റോവേഴ്‌സ് മൊഗ്രാല്‍ സംഘടിപ്പിച്ച എം.എ.കെ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഹസ്റ്റ്‌ലേഴ്‌സ് എഫ്.സി ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ട്ഔട്ടിലൂടെ മംഗളൂര്‍ യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. ഷൂട്ട്ഔട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഹസ്റ്റ്‌ലേഴ്‌സ് എഫ്.സി ഗോള്‍ കീപ്പര്‍ ഷഹദാദിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി.ഷഹദാദ് ആണ് ഫൈനലിലെ മികച്ച താരം. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും ഷഹദാദ് നേടി. ജേതാക്കള്‍ക്കുള്ള മാക്ക് ട്രോഫിയും റണ്ണേഴ്‌സിനുള്ള തവക്കല്‍ ട്രാവല്‍സ് ട്രോഫിയും ആസിഫ് കൊപ്പളം […]

മൊഗ്രാല്‍: റോവേഴ്‌സ് മൊഗ്രാല്‍ സംഘടിപ്പിച്ച എം.എ.കെ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഹസ്റ്റ്‌ലേഴ്‌സ് എഫ്.സി ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ പെനാള്‍ട്ടി ഷൂട്ട്ഔട്ടിലൂടെ മംഗളൂര്‍ യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. ഷൂട്ട്ഔട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഹസ്റ്റ്‌ലേഴ്‌സ് എഫ്.സി ഗോള്‍ കീപ്പര്‍ ഷഹദാദിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി.
ഷഹദാദ് ആണ് ഫൈനലിലെ മികച്ച താരം. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും ഷഹദാദ് നേടി. ജേതാക്കള്‍ക്കുള്ള മാക്ക് ട്രോഫിയും റണ്ണേഴ്‌സിനുള്ള തവക്കല്‍ ട്രാവല്‍സ് ട്രോഫിയും ആസിഫ് കൊപ്പളം സമ്മാനിച്ചു.
ടൂര്‍ണ്ണമെന്റ് മുനീര്‍ ഹാജി കമ്പാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, വാര്‍ഡ് മെമ്പര്‍ റിയാസ്, ശുഹൈബ്, സിദ്ദീഖ് റഹ്മാന്‍, എം.ജി. റഹ്മാന്‍, ഷക്കീല്‍, ഖലീല്‍ മാസ്റ്റര്‍, വി.പി. ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it