റോവര്‍ സ്‌കൗട്ട്‌സ് ദേശീയ കാര്‍ണിവല്‍; ജില്ലയില്‍ നിന്ന് മൂന്ന് പേര്‍

പാലക്കുന്ന്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ഹിമാചല്‍ പ്രദേശ് ധരംശാലയില്‍ നടന്ന നാഷണല്‍ ലെവല്‍ റോവര്‍-റേഞ്ചര്‍ കാര്‍ണിവലില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ പങ്കെടുത്തു. ചന്ദ്രഗിരി റോവര്‍ ക്രൂ അംഗങ്ങളായ കെ.എം.മുഹമ്മദ് അന്‍ഷാദ് (കീഴൂര്‍), സി.എ. യാസര്‍ (ചെമ്പിരിക്ക), ഷഹബാസ് അബ്ദുള്ള (ചെമ്മനാട്) എന്നിവരാണ് കാര്‍ണിവലില്‍ പങ്കെടുത്തത്. വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ നിരവധി പുരസ്‌കാരങ്ങളുമായാണ് തിരിച്ചെത്തിയത്. 5 വര്‍ഷമായി റോവര്‍ ക്രൂവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇവരെ പ്രത്യേക ചടങ്ങില്‍ […]

പാലക്കുന്ന്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് ഹിമാചല്‍ പ്രദേശ് ധരംശാലയില്‍ നടന്ന നാഷണല്‍ ലെവല്‍ റോവര്‍-റേഞ്ചര്‍ കാര്‍ണിവലില്‍ കേരളത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്ന് മൂന്ന് പേര്‍ പങ്കെടുത്തു. ചന്ദ്രഗിരി റോവര്‍ ക്രൂ അംഗങ്ങളായ കെ.എം.മുഹമ്മദ് അന്‍ഷാദ് (കീഴൂര്‍), സി.എ. യാസര്‍ (ചെമ്പിരിക്ക), ഷഹബാസ് അബ്ദുള്ള (ചെമ്മനാട്) എന്നിവരാണ് കാര്‍ണിവലില്‍ പങ്കെടുത്തത്. വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇവര്‍ നിരവധി പുരസ്‌കാരങ്ങളുമായാണ് തിരിച്ചെത്തിയത്. 5 വര്‍ഷമായി റോവര്‍ ക്രൂവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇവരെ പ്രത്യേക ചടങ്ങില്‍ അനുമോദിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it