കാസര്‍കോട്: വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി. കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുമ്പള കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷറഫ്, അടുക്കത്ത്ബയല്‍ ഗവ: യു.പി സ്കൂള്‍ പ്രധാനധ്യാപിക കെ. എ യശോധ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസര്‍മാരായ മധു കരക്കടവത്ത്, എച്ച്.ആര് പ്രവീണ്‍കുമാര്‍, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ കെ. വിനയകുമാര്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണ യുവ സംരംഭക എം. ബിന്ധ്യ എന്നിവരേയാണ് റോട്ടറി ക്ലബ്ബ് അവാര്‍ഡ് നല്കി ആദരിച്ചത്.
റോട്ടറി ഇന്റര്‍നാഷണില്‍ പുതുതായി ചേര്‍ന്ന ഡോ. സുനിലിന്റെ സ്ഥാനാരോഹണവും നടന്നു.
പ്രസിഡണ്ട് ഡോ. സി.എച്ച് ജനാര്‍ദ്ദന നായക്ക് അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്മാന് അഡ്വ. വി. എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. റോട്ടറി ജില്ലാ സെക്രട്ടറി എം.ടി ദിനേശ്, അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.പി യൂസഫ്, കെ. ജയപ്രകാശ്, ഡോ. ബി. നാരായണ നായക്ക്, കെ. ദിനകര്‍ റായ്, നാഗേഷ് തെരുവത്ത്, കെ. സര്‍വ്വ മംഗള റാവു, ആര്. പ്രശാന്ത് കുമാര്‍, ഡോ. സുജയ പാണ്ട്യന്, ബി. അഷറഫ്, കെയഎ യശോധ, റോട്ടറി ക്ലബ്ബ് എക്സിക്യൂട്ടിവ് സെക്രട്ടറി ഡോ. എം.എസ് റാവു എന്നിവര്‍ സംസാരിച്ചു. വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് ഹമീദ് സ്പൈക് സ്വാഗതവും ക്ലബ് സെക്രട്ടറി അശോകന് കുണിയേരി നന്ദിയും പറഞ്ഞു.