റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികം; വൈകല്യം മറന്ന് കുട്ടികളുടെ വീല്‍ചെയര്‍ ഡാന്‍സ്

കാഞ്ഞങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി. വൈകല്യം കുട്ടികള്‍ അവതരിപ്പിച്ച വീല്‍ ചെയര്‍ ഡാന്‍സ് വൈകല്യം കലാ പ്രകടനത്തിന് തടസമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. മുത്തപ്പ ചരിതം രംഗ ശില്‍പം ഒപ്പന, സമൂഹ നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ്, നിശ്ചലദൃശ്യം എന്നിവയും തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചത്. റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലയില്‍ തന്നെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളാണെന്ന് ആഘോഷം ഉദ്ഘാടനം ചെയ്ത ജില്ല സാമൂഹ്യ നീതി ഓഫിസര്‍ ഷീബ മുംതാസ് പറഞ്ഞു.റോട്ടറി പ്രസിഡന്റ് സിവിച്ചന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് […]

കാഞ്ഞങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി. വൈകല്യം കുട്ടികള്‍ അവതരിപ്പിച്ച വീല്‍ ചെയര്‍ ഡാന്‍സ് വൈകല്യം കലാ പ്രകടനത്തിന് തടസമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. മുത്തപ്പ ചരിതം രംഗ ശില്‍പം ഒപ്പന, സമൂഹ നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ്, നിശ്ചലദൃശ്യം എന്നിവയും തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചത്. റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ജില്ലയില്‍ തന്നെ ഏറ്റവും മികച്ച സ്‌പെഷ്യല്‍ സ്‌കൂളാണെന്ന് ആഘോഷം ഉദ്ഘാടനം ചെയ്ത ജില്ല സാമൂഹ്യ നീതി ഓഫിസര്‍ ഷീബ മുംതാസ് പറഞ്ഞു.
റോട്ടറി പ്രസിഡന്റ് സിവിച്ചന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആര്‍. ശ്രീദേവി, ഡോ.എം.ആര്‍ നമ്പ്യാര്‍, ബീന സുകു, ഗജാനന്‍ കാമത്ത്, എം.സി ജേക്കബ്ബ്, ഡോ.രാജി സുരേഷ്, കെ. ചിണ്ടന്‍, ടി.മുഹമ്മദ് അസ്‌ലം, ഡോ.മഞ്ചുനാഥ പൈ, എന്‍.സുരേഷ്, കെ.അബ്ദുല്‍ ഖാദര്‍, രഞ്ജിത്ത് സി.നായര്‍, സീമ മുരളി, ശ്യാംകുമാര്‍, ശരണ്യ പ്രസംഗിച്ചു.

Related Articles
Next Story
Share it