ഈ വര്‍ഷത്തെ മികച്ച ചിത്രമായി റോഷാക്ക്
മമ്മൂട്ടി ചിത്രമായ 'റോഷാക്ക്' മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ തുടരുകയാണ്. ഒക്ടോബര്‍ 7നായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തീയറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ മികച്ച കളക്ഷനുകളാണ് ചിത്രം നേടിയത്. രണ്ടാം വാരം പിന്നിടുമ്പോള്‍ അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും ഗംഭീര കളക്ഷന്‍ നേടിയ ചിത്രമായി റോഷാക്ക് മാറിയിരിക്കുകയാണ്. ഈയിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ മലയാള ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകളെ മറികടക്കുന്ന പ്രകടനമാണ് റോഷാക്ക് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 92 ലക്ഷം രൂപയാണ് […]

മമ്മൂട്ടി ചിത്രമായ 'റോഷാക്ക്' മികച്ച പ്രതികരണം നേടി തീയറ്ററുകളില്‍ തുടരുകയാണ്. ഒക്ടോബര്‍ 7നായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തീയറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ മികച്ച കളക്ഷനുകളാണ് ചിത്രം നേടിയത്. രണ്ടാം വാരം പിന്നിടുമ്പോള്‍ അടുത്തിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ രണ്ടാമത്തെ ശനിയാഴ്ച ഏറ്റവും ഗംഭീര കളക്ഷന്‍ നേടിയ ചിത്രമായി റോഷാക്ക് മാറിയിരിക്കുകയാണ്. ഈയിടെ പുറത്തിറങ്ങി ഹിറ്റായി മാറിയ മലയാള ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകളെ മറികടക്കുന്ന പ്രകടനമാണ് റോഷാക്ക് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 92 ലക്ഷം രൂപയാണ് കഴിഞ്ഞദിവസം തന്നെ ചിത്രം നേടിയത്.
റിലീസ് ചെയ്തതിനുശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ച 'ന്ന താന്‍ കേസുകൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം 82 ലക്ഷവും സുരേഷ് ഗോപിയുടെ 'പാപ്പന്‍' 81.2 ലക്ഷവും ടോവിനോ തോമസിന്റെ 'തല്ലുമാല' 80.5 ലക്ഷവും പൃഥ്വിരാജിന്റെ 'കടുവ' 78.5 ലക്ഷവും ആയിരുന്നു നേടിയത്. അതേസമയം മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയന്‍ സെല്‍വനാ'ണ് ഈ കളക്ഷനുകളില്‍ റോഷാക്കിന്റെ തൊട്ടു പിന്നിലായി നില്‍ക്കുന്നത്.
റോഷാക്കില്‍ മമ്മൂട്ടി ലൂക്ക് ആന്റണിയായി എത്തിയപ്പോള്‍ ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരന്നു.
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ഒരു സൈക്കോളജിക്കല്‍ റിവഞ്ച് ത്രില്ലര്‍ മൂവിയാണ് റോഷാക്ക്. സമീര്‍ അബ്ദുള്ളയുടേതാണ് തിരക്കഥ. അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും റോഷാക്ക് റിലീസ് ചെയ്തിരുന്നു. ഒക്ടോബര്‍ 14 മുതല്‍ യൂറോപ്പില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. കൂടാതെ ഈ ആഴ്ചയില്‍ തന്നെ കൂടുതല്‍ വിദേശരാജ്യങ്ങളില്‍ റോഷാക്ക് പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങി. രണ്ടാഴ്ച പിന്നിടുമ്പോഴും ചിത്രത്തിന്റെ വിശേഷങ്ങളും ചര്‍ച്ചകളും വിജയാഘോഷങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
-ഷാഫി തെരുവത്ത്