ഈ കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച രോഹിത് ശര്‍മയ്ക്ക്; ഹിറ്റ്മാന്റെ നേട്ടം തുടര്‍ച്ചയായ എട്ടാം വര്‍ഷം

മുംബൈ: 2020ലും ഹിറ്റുകളുടെ നേട്ടവുമായി ഹിറ്റ്മാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇത്തവണയും രോഹിത് ശര്‍മയ്ക്ക്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഹിറ്റ്മാന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ ബെംഗളൂരുവില്‍ വെച്ച് രോഹിത് ശര്‍മ്മ നേടിയ 119 റണ്‍സാണ് ഇക്കൊല്ലത്തെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. രോഹിത് ഒഴികെ മറ്റൊരു താരവും ഈ വര്‍ഷം ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടില്ല. ആകെ മൂന്ന് ഏകദിനം […]

മുംബൈ: 2020ലും ഹിറ്റുകളുടെ നേട്ടവുമായി ഹിറ്റ്മാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഇത്തവണയും രോഹിത് ശര്‍മയ്ക്ക്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഹിറ്റ്മാന്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ ബെംഗളൂരുവില്‍ വെച്ച് രോഹിത് ശര്‍മ്മ നേടിയ 119 റണ്‍സാണ് ഇക്കൊല്ലത്തെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. രോഹിത് ഒഴികെ മറ്റൊരു താരവും ഈ വര്‍ഷം ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടില്ല.

ആകെ മൂന്ന് ഏകദിനം മാത്രമാണ് 2020ല്‍ രോഹിത് ശര്‍മ കളിച്ചത്. കൊവിഡ് ഇടവേളയ്ക്കു ശേഷം ആദ്യമായി നടന്ന ഇന്ത്യയുടെ രാജ്യാന്തര പരമ്പരയില്‍, ഓസ്‌ട്രേലിയക്കെതിരെ രോഹിതിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 2013 മുതല്‍ ഇതുവരെ രോഹിത് ശര്‍മ തന്നെയാണ് ഈ നേട്ടം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. 2013ല്‍ ശ്രീലങ്കക്കെതിരെ നേടിയ ആദ്യ ഇരട്ടശതകം മുതലാണ് രോഹിത് ഇന്ത്യയുടെ കലണ്ടര്‍ വര്‍ഷത്തിലെ ഉയര്‍ന്ന സ്‌കോര്‍ തന്റെ പേരില്‍ ചേര്‍ത്ത് തുടങ്ങിയത്.

2013ല്‍ 209, 2014ല്‍ 264, 2015ല്‍ 150, 2016ല്‍ 171 നോട്ടൗട്ട്, 2017ല്‍ 208 നോട്ടൗട്ട്, 2018ല്‍ 125, 2019ല്‍ 159, 2020ല്‍ 119 എന്നിങ്ങനെയാണ് കഴിഞ്ഞ എട്ട് വര്‍ഷത്തെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഓസീസ് പരമ്പര 2-1ന് നഷ്ടമായ ഇന്ത്യ ട്വന്റി 20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. അതുകഴിഞ്ഞ് ടെസ്റ്റ് പരമ്പര നടക്കും. ടെസ്റ്റില്‍ രോഹിതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ രണ്ട് ടെസ്റ്റുകള്‍ താരത്തിന് നഷ്ടപ്പെട്ടേക്കും.

Rohit Sharma's streak continues into 8th year, finishes 2020 with highest ODI score for India

Related Articles
Next Story
Share it