ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍; കോഹ്ലിക്ക് പിന്‍ഗാമിയായി രോഹിത് ശര്‍മ; ന്യൂസിലാന്‍ഡിനെതിരായ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: രോഹിത് ഗുരുനാഥ് ശര്‍മ ഇനി ഇന്ത്യയെ നയിക്കും. ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റനായിട്ടാണ് നിലവില്‍ രോഹിതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നുചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നവംബര്‍ 17 മുതല്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാന്‍ഡ് പരമ്പരയില്‍ വിരാട് കോഹ്ലി അടക്കം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം […]

മുംബൈ: രോഹിത് ഗുരുനാഥ് ശര്‍മ ഇനി ഇന്ത്യയെ നയിക്കും. ഇന്ത്യയുടെ ട്വന്റി 20 ടീം ക്യാപ്റ്റനായിട്ടാണ് നിലവില്‍ രോഹിതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്നുചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. നവംബര്‍ 17 മുതല്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാന്‍ഡ് പരമ്പരയില്‍ വിരാട് കോഹ്ലി അടക്കം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം ഋതുരാജ് ഗെയ്ക്ക് വാദ്, വെങ്കിടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ തുടങ്ങിയവര്‍ ടീമില്‍ ഇടം പിടിച്ചു. ടി ട്വന്റി പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഒന്നാം ടെസ്റ്റില്‍ നിന്നും കോഹ്ലി വിശ്രമം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഒന്നാം ടെസ്റ്റിലും ഒരു പക്ഷേ രോഹിത് ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുക. നവംബര്‍ 17, 19, 21 തീയതികളിലാണ് ടി ട്വന്റി മത്സരങ്ങള്‍ നടക്കുക. ജയ്പൂര്‍, റാഞ്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വെച്ചാകും മത്സരങ്ങള്‍.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ആക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

ഇതിനു പുറമേ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ 'എ' ടീമിനെയും യോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്തിന്റെ പ്രിയങ്ക് പഞ്ചല്‍ ആണ് നായകന്‍. ദക്ഷിണാഫ്രിക്കയുടെ 'എ' ടീമുമായി നാലു ദിവസം നീണ്ടു നില്‍ക്കുന്ന മൂന്ന് മത്സരങ്ങളിലാണ് ഇന്ത്യ കളിക്കുക. നവംബര്‍ 23, 29, ഡിസംബര്‍ 6 തീയതികളിലാണ് മത്സരം. എല്ലാ മത്സരങ്ങളും ബ്ലൂംഫൊണ്ടേയ്‌നില്‍ വെച്ചായിരിക്കും നടക്കുക.

ഇന്ത്യ എ: പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്ടന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ദേവ്ദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബ അപരാജിത്ത്, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), കെ ഗൗതം, രാഹുല്‍ ചാഹര്‍, സൗരഭ് കുമാര്‍, നവ്ദീപ് സെയ്‌നി, ഉംറാന്‍ മാലിക്, ഇഷാന്‍ പോരെല്‍, അര്‍സാന്‍ നാഗ്വസ്വെല്ല.

Related Articles
Next Story
Share it