ഏകദിന പരമ്പര കഴിഞ്ഞ് നേരെ ഐപിഎല്ലിലേക്ക്; രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പാണ്ഡ്യ സഹോദരങ്ങളും മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി

മുംബൈ: ഏകദിന പരമ്പര കഴിഞ്ഞ് താരങ്ങള്‍ നേരെ ഐപിഎല്‍ തിരക്കിലേക്ക്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി. ഞായറാഴ്ച ഇംഗ്ലണ്ടുമായുള്ള അവസാന ഏകദിനത്തിന് കഴിഞ്ഞ് തിങ്കളാഴ്ചയാണ് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്. മുംബൈ ടീം താമസിക്കുന്ന റെനയസന്‍സ് മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹോട്ടലിലേക്കാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് താരങ്ങളെത്തിയത്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ക്രുണാല്‍ പാണ്ഡ്യ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ട്വന്റി […]

മുംബൈ: ഏകദിന പരമ്പര കഴിഞ്ഞ് താരങ്ങള്‍ നേരെ ഐപിഎല്‍ തിരക്കിലേക്ക്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി. ഞായറാഴ്ച ഇംഗ്ലണ്ടുമായുള്ള അവസാന ഏകദിനത്തിന് കഴിഞ്ഞ് തിങ്കളാഴ്ചയാണ് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്.

മുംബൈ ടീം താമസിക്കുന്ന റെനയസന്‍സ് മുംബൈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹോട്ടലിലേക്കാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് താരങ്ങളെത്തിയത്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ക്രുണാല്‍ പാണ്ഡ്യ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ട്വന്റി 20 പരമ്പരയില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ യാദവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. പക്ഷേ ഏകദിന പരമ്പരയില്‍ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.

ബി.സി.സി.ഐയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമം അനുസരിച്ച് ബയോബബിളില്‍ പ്രവേശിക്കുന്ന എല്ലാ താരങ്ങളും മാനേജ്മെന്റ് സപ്പോര്‍ട്ട് സ്റ്റാഫുകളും അവരുടെ ഹോട്ടല്‍ മുറികളില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ബന്ധമാണ്. ഇക്കാലയളവില്‍ ഓരോ വ്യക്തിയും ഒന്നിലധികം തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും വേണം. തിങ്കളാഴ്ചയെത്തിയ താരങ്ങള്‍ ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ശേഷം പരിശീലനത്തിനിറങ്ങും. അതേസമയം ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഈ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൂചനയുണ്ട്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഏപ്രില്‍ ഒന്നിന് ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്രമിക്കാന്‍ സമയമില്ല എന്നും തിരക്കുപിടിച്ച സമയമാണ് മുന്നിലുള്ളത് എന്നും കോഹ്ലി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ താരന്‍ ഡിവില്ലിയേഴ്‌സ് ചൊവ്വാഴ്ച ബെംഗളൂരുവിന്റെ ബയോ ബബിളില്‍ ചേരും.

Related Articles
Next Story
Share it