അംഗങ്ങളുടെ പിറകിലായിരിക്കണം നായകന്‍ നില്‍ക്കേണ്ടത്, അവര്‍ക്കു മുന്നോട്ടുപോവാനുള്ള പ്രചോദനവും ആത്മവിശ്വാസവും നല്‍കണം; ലോകകപ്പില്‍ 3 വിക്കറ്റിന് 10 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ടാലും ക്യാപ്റ്റന്‍ ആത്മവിശ്വാസം കൈവിടരുത്; ക്യാപ്റ്റനാണ് പ്രധാനിയെന്ന ടീമിലെ സമീപനം മാറ്റുകയാണ് ആദ്യം ലക്ഷ്യ; പദ്ധതികള്‍ വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തുടര്‍ പദ്ധതികള്‍ വെളിപ്പെടുത്തി രോഹിത് ശര്‍മ. ടീമിന്റെ സമീപനം തന്നെ മാറ്റിയെടുത്ത് അവരിലേക്ക് ആത്മവിശ്വാസം പകരുകയാണ് തന്റെ ലക്ഷ്യമെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് അംഗങ്ങളെ നയിക്കുകയാണ് ലക്ഷ്യമെന്നും രോഹിത് പറയുന്നു. ടീമിനെ സംബന്ധിച്ച് ക്യാപ്റ്റനല്ല ഏറ്റവും പ്രധാനപ്പെട്ടയാളെന്നും ടീം ഇന്ത്യയില്‍ തന്റെ ആദ്യ ശ്രമം ഈ സമീപനം മാറ്റുകയെന്നതായിരിക്കുമെന്നും രോഹിത് പറഞ്ഞു. ബാക്ക്‌സ്റ്റേജ് വിത്ത് മോറിയ എന്ന ഷോയില്‍ ബോറി മജുംദാറിനോടു സംസാരിക്കവെയാണ് […]

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തുടര്‍ പദ്ധതികള്‍ വെളിപ്പെടുത്തി രോഹിത് ശര്‍മ. ടീമിന്റെ സമീപനം തന്നെ മാറ്റിയെടുത്ത് അവരിലേക്ക് ആത്മവിശ്വാസം പകരുകയാണ് തന്റെ ലക്ഷ്യമെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും വിജയം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് അംഗങ്ങളെ നയിക്കുകയാണ് ലക്ഷ്യമെന്നും രോഹിത് പറയുന്നു. ടീമിനെ സംബന്ധിച്ച് ക്യാപ്റ്റനല്ല ഏറ്റവും പ്രധാനപ്പെട്ടയാളെന്നും ടീം ഇന്ത്യയില്‍ തന്റെ ആദ്യ ശ്രമം ഈ സമീപനം മാറ്റുകയെന്നതായിരിക്കുമെന്നും രോഹിത് പറഞ്ഞു. ബാക്ക്‌സ്റ്റേജ് വിത്ത് മോറിയ എന്ന ഷോയില്‍ ബോറി മജുംദാറിനോടു സംസാരിക്കവെയാണ് പുതിയ നായകനെന്ന നിലയില്‍ തന്റെ പദ്ധതികളെക്കുറിച്ച് രോഹിത് തുറന്നു പറഞ്ഞത്.

'സമ്മര്‍ദ്ദ ഘട്ടങ്ങളെ മറികടക്കാന്‍ ടീമിനെ സജ്ജരാക്കി നിര്‍ത്തുകയെന്നതാണ് ഏറ്റവും പ്രധാനം. ടീമംഗങ്ങളുടെ പിറകിലായിരിക്കണം നായകന്‍ നില്‍ക്കേണ്ടത്. അവര്‍ക്കു മുന്നോട്ടുപോവാനുള്ള പ്രചോദനവും ആത്മവിശ്വാസവും നല്‍കുകയാണ് ക്യാപ്റ്റന്റെ റോള്‍. മുംബൈ ഇന്ത്യന്‍സില്‍ ഞാന്‍ ചെയ്തിരുന്നത് ഇതായിരുന്നു. വളരെ മികച്ച താരങ്ങളെയായിരുന്നു എനിക്കു അവിടെ ലഭിച്ചത്. സത്യസന്ധമായി പറയുകയാണെങ്കില്‍ മുംബൈ ടീമില്‍ എനിക്ക് വളരെ ചെറിയ റോള്‍ മാത്രമേയുള്ളു"- രോഹിത് പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ ശരിയായ താരങ്ങളെ കളിപ്പിക്കുകയും അവരെ പിറകില്‍ നിന്നു പിന്തുണയ്ക്കുകയും വേണമെന്നു വിശ്വസിക്കുന്നയാളാണ് താനെന്നും കളത്തിലിറങ്ങും മുമ്പ് പ്ലാനിംഗ്, ഇവര്‍ക്കു ആത്മവിശ്വാസം നല്‍കല്‍ ഉള്‍പ്പെടെ ഒരുപാട് ജോലികള്‍ ഇതിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.

'ഏതു സമ്മര്‍ദ്ദ ഘട്ടങ്ങളെയും അതിജീവിക്കാന്‍ താരങ്ങളെ തയാറാക്കുകയെന്ന റോളാണ് ഒരു നായകന്റേത്. ഉദാഹരണത്തിന് സെമി ഫൈനലിലോ, ഫൈനലിലോ, ഐ.സി.സി. ടൂര്‍ണമെന്റുകളിലെ ഗ്രൂപ്പ് ഘട്ടത്തിലോ മൂന്നു വിക്കറ്റിന് 10 റണ്‍സെന്ന നിലയില്‍ ചിലപ്പോള്‍ ടീം തകര്‍ച്ച നേരിട്ടേക്കാം. ഇത്തരം ഘട്ടങ്ങളില്‍ എന്തു ചെയ്യും? അടുത്ത ഒരു വര്‍ഷത്തിനിടെ ഇതിനു വേണ്ടിയായിരിക്കും ഞങ്ങള്‍ തയ്യാറെടുക്കുന്നത്. മധ്യനിര ഇത്തരം സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നും അറിയേണ്ടതുണ്ട്"- രോഹിത് കൂട്ടിച്ചേര്‍ത്തു.

വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനമെന്നും രോഹിത് വ്യക്തമാക്കി. നേരത്തേ ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചായ രാഹുല്‍ ദ്രാവിഡും ഇതേ കാര്യം തന്നെ പറഞ്ഞിരുന്നു. ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ഐ.സി.സി. ടൂര്‍ണമെന്റുകള്‍ തന്നെയാണ് ഏറ്റവും വലുത്. അതുകൊണ്ടു തന്നെ എത്ര സെഞ്ചുറികളോ, റണ്‍സോ ഞാനോ, ടീമംഗങ്ങളോ നേടുന്നുവെന്നതില്‍ കാര്യമില്ല. ഐ.സി.സി. ടൂര്‍ണമെന്റില്‍ വിജയിക്കുകയെന്നത് മാത്രമാണ് ഏറ്റവും വലിയ കാര്യം"-രോഹിത് വ്യക്തമാക്കി.

Related Articles
Next Story
Share it