ട്വന്റി 20യില്‍ സിക്‌സര്‍ കൊണ്ട് അര്‍ധശതകം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം, ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ ആദ്യതാരം, 9000 റണ്‍സ് ക്ലബിലും ഇടംനേടി; നാലാം ട്വന്റി20യില്‍ രോഹിത് ശര്‍മ കുറിച്ചത് നിരവധി റെക്കോര്‍ഡുകള്‍
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ 12 റണ്‍സിന് പുറത്തായെങ്കിലും ഓപ്പണര്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ട്വന്റി 20യില്‍ 9000 റണ്‍സ് നേടിയ താരം ഈ റെക്കോര്‍ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. നേരത്തെ സ്‌കിപ്പര്‍ വിരാട് കോഹ്ലി 9000 റണ്‍സ് ക്ലബില്‍ എത്തിയിരുന്നു. കഴിഞ്ഞ കളിയില്‍ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ച് തുടങ്ങിയ രോഹിതിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡും കുറിക്കപ്പെട്ടു. ട്വന്റി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന ആദ്യ […]

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20 മത്സരത്തില്‍ 12 റണ്‍സിന് പുറത്തായെങ്കിലും ഓപ്പണര്‍ രോഹിത് ശര്‍മ സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ട്വന്റി 20യില്‍ 9000 റണ്‍സ് നേടിയ താരം ഈ റെക്കോര്‍ഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. നേരത്തെ സ്‌കിപ്പര്‍ വിരാട് കോഹ്ലി 9000 റണ്‍സ് ക്ലബില്‍ എത്തിയിരുന്നു.
കഴിഞ്ഞ കളിയില്‍ ആദ്യ ബോളില്‍ തന്നെ സിക്സറടിച്ച് തുടങ്ങിയ രോഹിതിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡും കുറിക്കപ്പെട്ടു. ട്വന്റി20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്ന ആദ്യ താരമായി രോഹിത മാറി. ആദില്‍ റഷീദിന്റെ ആദ്യ ഓവറിലെ ഒന്നാം പന്ത് സിക്‌സറടിച്ചാണ് താരം ആരംഭിച്ചത്. ലോക ക്രിക്കറ്റില്‍ നേരത്തേ ഏഴു തവണ മാത്രമേ ഒരു ടീം ഇന്നിംഗ്‌സിലെ ആദ്യ ബോളില്‍ സിക്സറടിച്ചിട്ടുള്ളൂ. അക്കൂട്ടത്തില്‍ ഇപ്പോള്‍ ഇന്ത്യയും അംഗമായിരിക്കുകയാണ്.
നേരത്തെ കമ്രാന്‍ അക്മല്‍, കരീം സാദിഖ്, ഡ്വയ്ന്‍ സ്മിത്ത് (രണ്ടു തവണ), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ഹസ്റത്തുള്ള സസായ് എന്നിവരാണ് ഇന്നിങ്സിലെ ആദ്യ ബോളില്‍ സിക്സര്‍ നേടിയിട്ടുള്ള ബാറ്റ്സ്മാന്‍മാര്‍. ഈ മത്സരത്തിലെ സിക്സറോടെ രോഹിത് ടി20യില്‍ 50 സിക്സറുകളും പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് അദ്ദേഹം. നായകന്‍ കോലി (48), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (32) എന്നിവരാണ് അദ്ദേഹത്തിനു പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.