ഫിറ്റ്‌നെസ് ടെസ്റ്റ് പൂര്‍ത്തിയായി, ഓസ്‌ട്രേലിയയിലേക്ക് പറക്കാനൊരുങ്ങി രോഹിത് ശര്‍മ

ബെംഗളൂരു: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് പൂര്‍ത്തിയായി. തിങ്കളാഴ്ച താരം ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരം ഫിറ്റ്‌നെസ് വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം നല്‍കിയിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് തിരിക്കുന്ന കോഹ്ലിയുടെ അഭാവത്തില്‍ രോഹിതിന്റെ വരവ് നിര്‍ണായകമാകും. അതേസമയം നാല് മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മാത്രമെ രോഹിത് കളിക്കുകയുള്ളൂ. കാരണം ഓസ്‌ട്രേലിയയിലെത്തിയാല്‍ താരത്തിന് ഏഴ് ദിവസം […]

ബെംഗളൂരു: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് പൂര്‍ത്തിയായി. തിങ്കളാഴ്ച താരം ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ താരം ഫിറ്റ്‌നെസ് വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം നല്‍കിയിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് തിരിക്കുന്ന കോഹ്ലിയുടെ അഭാവത്തില്‍ രോഹിതിന്റെ വരവ് നിര്‍ണായകമാകും.

അതേസമയം നാല് മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ മാത്രമെ രോഹിത് കളിക്കുകയുള്ളൂ. കാരണം ഓസ്‌ട്രേലിയയിലെത്തിയാല്‍ താരത്തിന് ഏഴ് ദിവസം ക്വാറന്റൈനിലിരിക്കേണ്ടിവരും. ഇതിന് ശേഷമായിരിക്കും താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ഡിസംബര്‍ 17 നാണ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം.

ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. പിന്നീട് മൂന്ന് മത്സരങ്ങള്‍ പുറത്തിരുന്ന താരം ക്വാളിഫയറും ഫൈനലും കളിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെത്തിയ രോഹിത് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

Rohit Sharma clears fitness test, set to fly to Australia for last two Tests

Related Articles
Next Story
Share it