രഹാനെയെ നിലനിര്‍ത്തുന്നതില്‍ കാര്യമില്ല; ടെസ്റ്റിലും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാകട്ടെ, കഴിവുതെളിയിച്ച ക്യാപ്റ്റനാണ് അദ്ദേഹം; നിര്‍ദേശവുമായി മുന്‍ ഇതിഹാസ താരം

സിഡ്‌നി: ഫോം നില വീണ്ടെടുക്കാനാവാതെ വിശമിക്കുന്ന വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ ഇനിയും ടീമില്‍ നിലനിര്‍ത്തുന്നത് അധികപ്പറ്റാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. വൈസ് ക്യാപ്റ്റന്‍ എന്ന പദവി ഉള്ളതിന്റെ പേരില്‍ മാത്രം ടീമില്‍ എടുക്കേണ്ടിവരുമെന്ന് ടീമിന് ബാധ്യതയാണെന്നും ആ പദവി കൈമാറാന്‍ തയ്യാറാകണമെന്നും ചാപ്പല്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അജിങ്ക്യ രഹാനെയുടേത്. രഹാനെയ്്ക്ക് പകരം രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ചാപ്പലിന്റെ നിര്‍ദേശം. തന്റെ […]

സിഡ്‌നി: ഫോം നില വീണ്ടെടുക്കാനാവാതെ വിശമിക്കുന്ന വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയെ ഇനിയും ടീമില്‍ നിലനിര്‍ത്തുന്നത് അധികപ്പറ്റാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. വൈസ് ക്യാപ്റ്റന്‍ എന്ന പദവി ഉള്ളതിന്റെ പേരില്‍ മാത്രം ടീമില്‍ എടുക്കേണ്ടിവരുമെന്ന് ടീമിന് ബാധ്യതയാണെന്നും ആ പദവി കൈമാറാന്‍ തയ്യാറാകണമെന്നും ചാപ്പല്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അജിങ്ക്യ രഹാനെയുടേത്.

രഹാനെയ്്ക്ക് പകരം രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് ചാപ്പലിന്റെ നിര്‍ദേശം. തന്റെ പുതിയ കോളത്തിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. രഹാനെയെ നഷ്ടമായാല്‍ രണ്ടു തിരിച്ചടികളായിരിക്കും പ്രധാനമായി ഇന്ത്യക്ക് നേരിടേണ്ടി വരിക. ഒന്ന് തന്ത്രങ്ങളൊരുക്കുന്നതില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ ടീമിനു ലഭിക്കില്ല. മറ്റൊന്ന് സ്പിന്നര്‍മാര്‍ക്കെതിരെ രഹാനെയുടെ മികച്ച സ്ലിപ്പ് ഫീല്‍ഡിങും ഇന്ത്യക്കു നഷ്ടമാവും. ഇവ രണ്ടും മാറ്റിനിര്‍ത്തിയാല്‍ രഹാനെയെ ഒഴിവാക്കിയാല്‍ അതു ടെസ്റ്റില്‍ ഇന്ത്യയെ സാരമായി ബാധിക്കില്ല. അദ്ദേഹത്തിനു പകരം രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടുവരാം. അദ്ദേഹം കഴിവു തെളിയിച്ച ക്യാപ്റ്റനാണ്. ടെസ്റ്റിലെ ഉപനായകസ്ഥാനം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ചാപ്പല്‍ കോളത്തില്‍ വിശദമാക്കി.

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ കഴിവ് തെളിയിച്ച ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ ടെസ്റ്റിലും സമാനമായ റോള്‍ ലഭിച്ചാല്‍ അതു ഭംഗിയായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയുമെന്നതില്‍ സംശയമില്ല. ഏകദിനത്തില്‍ ഇതുവരെ നയിച്ച 10 മത്സരങ്ങളില്‍ എട്ടിലും ടീമിനെ വിജയിപ്പിച്ച രോഹിത് ഏഷ്യാ കപ്പ്, നിധാസ് ട്രോഫി എന്നിവയില്‍ ജേതാക്കളാക്കുകയും ചെയ്തിരുന്നു. 19 ട്വന്റി 20കളിലാണ് ഇന്ത്യയെ നയിച്ച രോഹിത് 15ലും ജയം നേടി. പലപ്പോഴും ഇന്ത്യയുടെ രണ്ടാംനിര ടീമിനെ നയിച്ചാണ് രോഹിത് വിജയം കൊയ്തത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ ജേതാക്കളാക്കിയ ഐപില്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് ഹിറ്റ്മാന്‍.

രഹാനെയ്്ക്ക് പകരം മൂന്ന് പേരുകളാണ് ചാപ്പല്‍ മുന്നോട്ടുവെക്കുന്നത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ ഇവരിലൊരാള്‍ അഞ്ചാം നമ്പര്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണെന്ന് ചാപ്പല്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ രഹാനെയെ താഴേക്ക് ഇറക്കി ഇന്ത്യ അഞ്ചാം നമ്പറില്‍ ജഡേജയെ പരീക്ഷിച്ചിരുന്നു. പക്ഷെ ഈ നീക്കം വിജയിച്ചില്ല.

വിരാട് കോലിയുടെ അഭാവത്തില്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴൊക്കെ മികച്ച പ്രകടനം കാഴ്ട വെച്ച താരമാണ് രഹാനെ. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷമവസാനം ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകം കണ്ടു. കോഹ്‌ലി നയിച്ച ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റുവാങ്ങിയിരുന്നു. രണ്ടാമിന്നിങ്സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യ നാണക്കേടിന്റെ ലോക റെക്കോര്‍ഡും കുറിച്ചു. ഈ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്കു മടങ്ങിയപ്പോള്‍ ശേഷിച്ച മൂന്നു ടെസ്റ്റിലും നയിച്ച രഹാനെ 2-1ന്റെ മികച്ച വിജയമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. കോഹ്‌ലിയെക്കൂടാതെ പല സീനിയര്‍ താരങ്ങളെയും പരിക്കു കാരണം പരമ്പരയ്ക്കിടെ നഷ്ടമായെങ്കിലും ഈ പ്രതിസനധികളെയെല്ലാം അതിജീവിച്ചാണ് രഹാനെ ടീമിനെ നയിച്ചത്.

Related Articles
Next Story
Share it