കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ ഓര്‍മ്മയുടെ രാക്കാഴ്കള്‍
കറന്തക്കാടും ഉസ്മാന്‍ച്ചാന്റെ അനാദിപ്പീടികയും... സൈക്കിളാണ് ഉസ്മാന്‍ച്ചാന്റെ സ്ഥിര വാഹനം. എന്റെ മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം കറന്തക്കാട്ട് നിര്‍ത്തിയാല്‍ ഉസ്മാന്‍ച്ച ശാഠ്യം പിടിക്കും. 'അഞ്ചുമിനിറ്റ് നിക്കര്‍ലോ... കടയിലെ നന്നാറി സര്‍ബത്തും പിഴിഞ്ഞ നാരങ്ങ ചേര്‍ത്തത് ആസ്വാദ്യകരമായിരുന്നു. കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ അന്നൊരു കൊച്ചു നഗരമായിരുന്നു. കാസര്‍കോടന്‍ മൈത്രികള്‍... താളിപ്പടുപ്പ് സ്‌കൂളില്‍ കടപ്പുറത്തെ രാമന്‍ മാഷുണ്ട്. കുറച്ചു കാലം കപ്പടാമീശയുമായി മാരാര്‍ മാസ്റ്ററും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സില്‍ കോട്ടയം ചങ്ങനാശേരി ഭാഗങ്ങളില്‍ നിന്നും വന്ന ഫയര്‍മാന്‍മാരുണ്ടാവും. അത്യന്തം മുഷിപ്പനായ കാത്തിരിപ്പിനിടയില്‍ […]
കറന്തക്കാടും ഉസ്മാന്‍ച്ചാന്റെ അനാദിപ്പീടികയും... സൈക്കിളാണ് ഉസ്മാന്‍ച്ചാന്റെ സ്ഥിര വാഹനം. എന്റെ മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം കറന്തക്കാട്ട് നിര്‍ത്തിയാല്‍ ഉസ്മാന്‍ച്ച ശാഠ്യം പിടിക്കും. 'അഞ്ചുമിനിറ്റ് നിക്കര്‍ലോ... കടയിലെ നന്നാറി സര്‍ബത്തും പിഴിഞ്ഞ നാരങ്ങ ചേര്‍ത്തത് ആസ്വാദ്യകരമായിരുന്നു. കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ അന്നൊരു കൊച്ചു നഗരമായിരുന്നു. കാസര്‍കോടന്‍ മൈത്രികള്‍... താളിപ്പടുപ്പ് സ്‌കൂളില്‍ കടപ്പുറത്തെ രാമന്‍ മാഷുണ്ട്. കുറച്ചു കാലം കപ്പടാമീശയുമായി മാരാര്‍ മാസ്റ്ററും ഉണ്ടായിരുന്നു. ഫയര്‍ഫോഴ്‌സില്‍ കോട്ടയം ചങ്ങനാശേരി ഭാഗങ്ങളില്‍ നിന്നും വന്ന ഫയര്‍മാന്‍മാരുണ്ടാവും. അത്യന്തം മുഷിപ്പനായ കാത്തിരിപ്പിനിടയില്‍ […]
കറന്തക്കാടും ഉസ്മാന്‍ച്ചാന്റെ അനാദിപ്പീടികയും... സൈക്കിളാണ് ഉസ്മാന്‍ച്ചാന്റെ സ്ഥിര വാഹനം. എന്റെ മൈക്ക് അനൗണ്‍സ്‌മെന്റ് വാഹനം കറന്തക്കാട്ട് നിര്‍ത്തിയാല്‍ ഉസ്മാന്‍ച്ച ശാഠ്യം പിടിക്കും.
'അഞ്ചുമിനിറ്റ് നിക്കര്‍ലോ... കടയിലെ നന്നാറി സര്‍ബത്തും പിഴിഞ്ഞ നാരങ്ങ ചേര്‍ത്തത് ആസ്വാദ്യകരമായിരുന്നു.
കറന്തക്കാട് മുതല്‍ താളിപ്പടുപ്പ് വരെ അന്നൊരു കൊച്ചു നഗരമായിരുന്നു. കാസര്‍കോടന്‍ മൈത്രികള്‍... താളിപ്പടുപ്പ് സ്‌കൂളില്‍ കടപ്പുറത്തെ രാമന്‍ മാഷുണ്ട്. കുറച്ചു കാലം കപ്പടാമീശയുമായി മാരാര്‍ മാസ്റ്ററും ഉണ്ടായിരുന്നു.
ഫയര്‍ഫോഴ്‌സില്‍ കോട്ടയം ചങ്ങനാശേരി ഭാഗങ്ങളില്‍ നിന്നും വന്ന ഫയര്‍മാന്‍മാരുണ്ടാവും. അത്യന്തം മുഷിപ്പനായ കാത്തിരിപ്പിനിടയില്‍ തെക്കന്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ എന്നെ കിട്ടിയാല്‍ പൗലോസ്, റഫീഖ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഏറെ വാചാലരാകും. ഏറെ കാലത്തെ കാസര്‍കോട് സര്‍വ്വീസിനിടെ റഫീഖ് കൂഡ്‌ലുവില്‍ സ്ഥലം വാങ്ങി സ്ഥിരം കാസര്‍കോട് വാസി ആയതായി അറിയാം.
ഹൈവ്വെ; വരും മുമ്പുള്ള കറന്തക്കാട് -താളിപ്പടുപ്പ് വഴികള്‍ അക്കാലം വാറ്റുചാരായത്തിന്റെ കേന്ദ്രങ്ങള്‍ ആയിരുന്നു. പള്ളിയോ അമ്പലമോ ഇല്ലാത്ത സ്ഥലപരിസരങ്ങള്‍. വ്യാജ വാറ്റുകള്‍ക്ക് നല്ലൊരു കേന്ദ്രമായിരുന്നു. എക്‌സൈസ് സദാ ഈ ഭാഗങ്ങള്‍ നിരീക്ഷിക്കും. ഒരു ചാരായഷാപ്പ് ജംഗ്ഷനില്‍! മധൂര്‍-ഭാഗങ്ങളില്‍ നിന്നാണ് കശുമാങ്ങ സീസണ്‍ ആരംഭിച്ചാല്‍; 60കളില്‍ കറന്തക്കാട് ഭാഗത്ത് വ്യാജ ചാരായം വന്നു നിറഞ്ഞു. കറന്തക്കാട് ജംഗ്ഷനില്‍ ഒരു സംഘചാലാല്‍ മൈതാനം ഉണ്ടായിരുന്നു. ടൈലര്‍ മോഹനന്‍ നരസിംഹണ്ണ തുടങ്ങി എന്റെ സുഹൃദ് വലയത്തില്‍പ്പെട്ട സ്വയം സേവകര്‍ കറന്തക്കാട് ഭാഗത്തുണ്ടായിരുന്നു. അന്ന് ജനസംഘമാണ്. കാസര്‍കോട് അന്ന് ജ്വലിച്ചു നിന്നത് കാസര്‍കോട് കന്നഡയുടെ ഭാഗം എന്ന വികാരമായിരുന്നു. കൃഷ്ണാ ടാക്കീസിന് എതിര്‍വശം താമസിച്ചിരുന്ന ടൈലര്‍ നരസിംഹന്‍, ഒരു ദീക്ഷ സ്വീകരിച്ചത് നല്ല ഓര്‍മ്മ.
'കാസര്‍കോട് കര്‍ണാടകത്തിന്റെ ഭാഗമായാലേ താടി വടിക്കൂ...
83ല്‍ ഞാന്‍ കാസര്‍കോട് വിടുന്നതിന് ഒരാഴ്ച മുമ്പ്; മധൂര്‍ റോഡില്‍ നരസിംഹണ്ണനെ കണ്ടിരുന്നു. താടി കഴുത്തോളം നീണ്ടിരുന്നു.
തൊണ്ണൂറുകളില്‍ ഏതോ ഒരു മഴക്കാല സന്ധ്യയില്‍ സ്‌നേഹ സമ്പന്നന്‍ ആയ ആ ടെയിലര്‍ നരസിംഹന്‍ മരിച്ചതായി ഞാന്‍ അറിഞ്ഞു.
കാസര്‍കോട് ഇന്നും കേരള സംസ്ഥാനത്തിന്റെ ഭാഗമാണ്. താളിപ്പടുപ്പില്‍ അന്ന് വിറകുകമ്പോളം സജീവമായിരുന്നു. മൂന്നോ, നാലോ വിറകു ഡിപ്പോകള്‍. വൈദ്യുതി പോലും ഒളിച്ചു കളിക്കുന്ന 70 കളിലെ കാസര്‍കോട്ട്, വിറകടുപ്പുകള്‍ മുഖ്യമായിരുന്നു. നല്ല എരിയുന്ന വിറകിന്‍ കീറുകള്‍ ഏറെയും വിലകുറച്ചുകിട്ടുക കറന്തക്കാട്-താളിപ്പടുപ്പ് വരെയുള്ള റോഡിലാണ്. ആദൂര്‍ നിന്ന് വരുന്നവ...
നല്ല ദോശയും തേങ്ങ ചമ്മന്തിയും കിട്ടുന്ന ഹോട്ടലുകള്‍ ആ റോഡില്‍ സജീവമായിരുന്നു. സൈക്കിളുകള്‍ വാടകയ്ക്ക് കിട്ടാന്‍ കറന്തക്കാട്, സൈക്കില്‍ സ്വന്തം ഇല്ലാത്തവര്‍ക്ക് അനുഗൃഹീത ഇടം ആയിരുന്നു. കൃഷ്ണാ ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വരുമ്പോള്‍ കരിമ്പു ജ്യൂസും പൊരി മസാലയും.
പൊരിയില്‍ മുളകുപൊടി, ശകലം ചെറിയ ഉള്ളി, ഇത്തിരി പച്ച മുളക്, ശുദ്ധമായ നാടന്‍ വെളിച്ചെണ്ണ ചാലിച്ച് വേനല്‍ക്കാലങ്ങളില്‍ ഒരു മണി പാതിരാ വരെ കറന്തക്കാട് കിട്ടുമായിരുന്നു.
നേരത്തെ സൂചിപ്പിച്ച വ്യാജ ചാരായ മോന്തികള്‍ക്ക് ഇവിടെ നല്ല എരിവുള്ള ചല്‍ളിയും കിട്ടുമായിരുന്നു. മംഗലാപുരം ഭാഗത്തുനിന്നും വരുന്ന ചരക്കു ലോറികള്‍ ദാഹം തീര്‍ക്കാന്‍ റോഡരികില്‍ നിര്‍ത്തും. മിക്ക രാത്രികളിലും ഈ ലോറികളില്‍ കസ്റ്റംസ് എക്‌സൈസ് പരിശോധന കറന്തക്കാട് ഭാഗത്താണ്. ചിക്മംഗഌര്‍ കടന്ന് വരുന്ന തടിലോറികളാണ് മിക്കപ്പോഴും എക്‌സൈസ് വിഭാഗത്തിന്റെ കുന്തമുന. ചന്ദനമുട്ടികളുമായി വരുന്ന ലോറികള്‍ ധാരാളമാണ് ഈ റൂട്ടില്‍. ചന്ദനത്തൈലലോറികള്‍ അക്കാലം സജീവമാണല്ലോ കാസര്‍കോടന്‍ അറകളില്‍.
കറന്തക്കാട്-താളിപ്പടുപ്പ് റോഡിന് അക്കാലത്തെ മറ്റൊരു ഐശ്വര്യ ചിഹ്നം ധാരാളം അധ്യാപകരുടെ വാസം ഈ ഭാഗങ്ങളിലായിരുന്നു. ഇന്ന് കാസര്‍കോട് നഴ്‌സിംഗ് ഹോം ഉള്ള ഇടങ്ങളില്‍ നിരവധി അഭിഭാഷകരും പാര്‍ത്തിരുന്നു അക്കാലം. കാസര്‍കോടിന്റെ സമ്പന്നമായ ഹൗസിംഗ് സംവിധാനം കറന്തക്കാട് -താളിപ്പടുപ്പ് ഭാഗങ്ങളിലായിരുന്നു. താളിപ്പടുപ്പ് മൈതാനിയിലെ സ്‌പോര്‍ട്‌സ് മേളകളും നാടന്‍ പന്തുകളി മത്സരങ്ങളും വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു.
കേരള സ്‌കൂള്‍ യുവജനോത്സവം താളിപ്പടുപ്പില്‍ നടന്നിരുന്നു. നഗരപ്രാന്തത്തില്‍ വസ്തുവിന് വിലക്കുറവ് അക്കാലം ഈ ഭാഗങ്ങളിലായിരുന്നു. താലൂക്കാസ്പത്രിയിലെയും മറ്റും ധാരാളം ഡോക്ടര്‍മാര്‍ വാടക വീടിന് ആശ്രയിച്ചിരുന്നത് ഈ റോഡ് സൈഡായിരുന്നു.
ഏഷ്യയില്‍ തന്നെ അക്കാലം സുപ്രസിദ്ധമായ സി.പി.സി.ആര്‍.ഐ. രണ്ട് മീറ്റര്‍ മാറി കൂഡ്‌ലു എന്നറിയപ്പെടുന്ന എരിയാലില്‍ ആയിരുന്നുവല്ലോ.
തെങ്ങുഗവേഷണ കേന്ദ്രത്തിലെ ധാരാളം സയന്റിസ്റ്റുകള്‍ ഈ ഭാഗത്തുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ ദില്ലി ദൂരദര്‍ശനില്‍ അസി. ഡയറക്ടര്‍ നാഷണല്‍ ആയി വിരമിച്ച കെ. കുഞ്ഞികൃഷ്ണനും പത്‌നി രാഗിണിയും കെ.വി. കുമാരന്‍മാഷും ഈ ഭാഗങ്ങളിലായിരുന്നു താമസം. കൃത്യമായി കറന്തക്കാട് അല്ലെങ്കിലും ആനബാഗിലു-കറന്തക്കാട് റോഡ് സജീവമായിരുന്ന നാളുകളില്‍ ആണത്. കാര്‍ മാര്‍ഗം മംഗലാപുരം യാത്രയില്‍ ഹൈവേയില്‍ എത്തുമ്പോള്‍ മനസ്സൊന്ന് അകാരണമായി തുടിക്കും. ഓ... എന്റെ പ്രിയപ്പെട്ട കറന്തക്കാട്!