'ഇന്‍സള്‍ട്ട് ആണ് മോനെ ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്'; അന്ന് ക്രിസ്റ്റ്യാനോ അപമാനിച്ചുവിട്ടു, ഇന്ന് റോണോയെ സാക്ഷിനിര്‍ത്തി പോര്‍ചുഗലിനെ തരിപ്പണമാക്കി ഗോസന്‍സിന്റെ മധുരപ്രതികാരം

ബെര്‍ലിന്‍: 'ഇന്‍സള്‍ട്ട് ആണ് മുരളീ ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന മലയാളം സിനിമയിലെ ഡയലോഗ് അന്വര്‍ഥമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ജര്‍മനി-പോര്‍ചുഗല്‍ മത്സരത്തില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ റോബിന്‍ ഗോസെന്‍സിന്റെ പ്രകടനം. പോര്‍ചുഗലിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട ജര്‍മനിക്ക് വേണ്ടി ഒരു ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ക്ക് കാരണക്കാരനാകുകയും ചെയ്ത ഗോസന്‍സിന് ക്രിസ്റ്റ്യോനോയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഇത്. മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ജര്‍മനി നാണം കെടുത്തിയപ്പോള്‍ താരമായി മാറിയ ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റയുടെ […]

ബെര്‍ലിന്‍: 'ഇന്‍സള്‍ട്ട് ആണ് മുരളീ ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന മലയാളം സിനിമയിലെ ഡയലോഗ് അന്വര്‍ഥമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ജര്‍മനി-പോര്‍ചുഗല്‍ മത്സരത്തില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ റോബിന്‍ ഗോസെന്‍സിന്റെ പ്രകടനം. പോര്‍ചുഗലിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട ജര്‍മനിക്ക് വേണ്ടി ഒരു ഗോള്‍ അടിക്കുകയും രണ്ട് ഗോളുകള്‍ക്ക് കാരണക്കാരനാകുകയും ചെയ്ത ഗോസന്‍സിന് ക്രിസ്റ്റ്യോനോയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഇത്.

മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ജര്‍മനി നാണം കെടുത്തിയപ്പോള്‍ താരമായി മാറിയ ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റയുടെ മിഡ്ഫീല്‍ഡറായ റോബിന്‍ ഗോസെന്‍സിന് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട ചെറിയൊരു പ്രതികാരം കൂടിയുണ്ട്. കഴിഞ്ഞ സീസണിലെ ഇറ്റാലിയന്‍ കപ്പില്‍ യുവന്റെസും അറ്റ്‌ലാന്റയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് ഗോസന്‍സിന് ക്രിസ്റ്റ്യാനോക്ക് മുന്നില്‍ അപമാനിതനാകേണ്ടി വന്നത്.

അന്നത്തെ മത്സരശേഷം യുവന്റസ് സൂപ്പര്‍ താരമായ റൊണാള്‍ഡോയുടെ അടുത്തെത്തി ഗോസന്‍സ് ജേഴ്സി ചോദിച്ചു. എന്നാല്‍ ഒറ്റയടിക്ക് നോ പറഞ്ഞ റൊണാള്‍ഡോ ഗോസന്‍സിനെ ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ നടന്നുപോകുകയായിരുന്നു. ഗോസന്‍സ് തലയും താഴ്ത്തിയാണ് മൈതാനത്തു നിന്നും മടങ്ങിയത്. അന്നത്തെ സംഭവം കനത്ത നാണക്കേടായി എന്നും അപമാനിതനായാണ് മടങ്ങിയതെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ നയിക്കുന്ന പോര്‍ച്ചുഗലിനെ ജര്‍മ്മനി പരാജയപ്പെടുത്തിയപ്പോള്‍ 'മാന്‍ ഓഫ് ദ മാച്ച്' പരുസ്‌കാരം നേടിയത് റോബിന്‍ ഗോസന്‍സാണ്. ജര്‍മനിയുടെ നാലാം ഗോള്‍ നേടിയ ഗോസന്‍സ് പോര്‍ചുഗല്‍ താരങ്ങളുടെ കാലില്‍ നിന്ന് പിറന്ന രണ്ട് സെല്‍ഫ് ഗോളുകള്‍ക്ക് കാരണക്കാരനുമായി.

Related Articles
Next Story
Share it