ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തിനിടെ ഗുരുതര പരിക്ക്; സ്വിസ് താരത്തിന്റെ കുതിരയ്ക്ക് ദയാവധം

ടോക്യോ: ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തിനിടെ ഗുരുതര പരിക്കേറ്റ കുതിരയ്ക്ക് ദയാവധം. അശ്വാഭ്യാസ മത്സരത്തിനിടെ പരിക്കേറ്റ സ്വിറ്റ്‌സര്‍ലാന്‍ഡ് താരം റോബിന്‍ ഗോഡന്റെ ജെറ്റ് സെറ്റ് എന്ന കുതിരയെയാണ് ദയാവധം ചെയ്തത്. കുതിര സവാരിയിലെ ക്രോസ്‌കണ്‍ട്രി ഇനത്തിനിടെയാണ് കുതിരയ്ക്ക് പരിക്കേറ്റത്. സ്വിസ് ടീമിന്റെ അനുമതിയോടെയാണ് 14 വയസ് പ്രായമുള്ള കുതിരയെ ദയാവധം ചെയ്തത്. മത്സരത്തിനിടെ അവസാന കടമ്പ ചാടിക്കടന്ന കുതിര വലത് മുന്‍ കാലിന് പരിക്കേറ്റ് മുടന്തുകയായിരുന്നു. പരിശോധിച്ച വെറ്റിനറി ഡോക്ടര്‍മാര്‍ പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മത്സര വേദിക്കരികിലെ ആശുപത്രിയിലേക്ക് […]

ടോക്യോ: ഒളിമ്പിക്‌സില്‍ അശ്വാഭ്യാസത്തിനിടെ ഗുരുതര പരിക്കേറ്റ കുതിരയ്ക്ക് ദയാവധം. അശ്വാഭ്യാസ മത്സരത്തിനിടെ പരിക്കേറ്റ സ്വിറ്റ്‌സര്‍ലാന്‍ഡ് താരം റോബിന്‍ ഗോഡന്റെ ജെറ്റ് സെറ്റ് എന്ന കുതിരയെയാണ് ദയാവധം ചെയ്തത്. കുതിര സവാരിയിലെ ക്രോസ്‌കണ്‍ട്രി ഇനത്തിനിടെയാണ് കുതിരയ്ക്ക് പരിക്കേറ്റത്.

സ്വിസ് ടീമിന്റെ അനുമതിയോടെയാണ് 14 വയസ് പ്രായമുള്ള കുതിരയെ ദയാവധം ചെയ്തത്. മത്സരത്തിനിടെ അവസാന കടമ്പ ചാടിക്കടന്ന കുതിര വലത് മുന്‍ കാലിന് പരിക്കേറ്റ് മുടന്തുകയായിരുന്നു. പരിശോധിച്ച വെറ്റിനറി ഡോക്ടര്‍മാര്‍ പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മത്സര വേദിക്കരികിലെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും പരിക്ക് ഭേദമാക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം വലതു കണങ്കാലിന് ചികിത്സിച്ച് ഭേദപ്പെടുത്താനാവാത്ത പരിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുതിരയെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കാതെ ദയാവധം ചെയ്യുകയായിരുന്നുവെന്ന് സ്വസ് ടീം അറിയിച്ചു. പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം കുതിരയുടെ സംസ്‌കാരം നടത്തി. ജെറ്റ് സെറ്റുമായി മത്സരിച്ച ഇരുപത്തിമൂന്നുകാരനായ റോബിന്‍ ഗോഡല്‍ ആദ്യമായാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.

Related Articles
Next Story
Share it