ആക്രിക്കടയിലെ കവര്‍ച്ച: യുവാവ് റിമാണ്ടില്‍

ബദിയടുക്ക: ആക്രിക്കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ യുവാവ് റിമാണ്ടില്‍. രണ്ട് പേര്‍ കൂടി പൊലീസ് വലയിലായതായി സൂചന. കര്‍ണാടക മടിക്കേരി സ്വദേശിയും ചെര്‍ക്കള പൊടിപ്പള്ളം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ.എം അഷ്‌റഫി(41)നെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ അഷ്‌റഫ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ ഹാരിസ് എന്നയാളുടെ വീട്ടില്‍ നിന്ന് മോഷണ വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ജുലായ് 11ന് […]

ബദിയടുക്ക: ആക്രിക്കടയില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ വസ്തുക്കള്‍ കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ യുവാവ് റിമാണ്ടില്‍. രണ്ട് പേര്‍ കൂടി പൊലീസ് വലയിലായതായി സൂചന. കര്‍ണാടക മടിക്കേരി സ്വദേശിയും ചെര്‍ക്കള പൊടിപ്പള്ളം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ.എം അഷ്‌റഫി(41)നെയാണ് ബദിയടുക്ക പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാറും സംഘവും ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അഷ്‌റഫ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതിയായ ഹാരിസ് എന്നയാളുടെ വീട്ടില്‍ നിന്ന് മോഷണ വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ജുലായ് 11ന് രാത്രി ഏഴര മണിക്കും 12ന് രാവിലെ ഒമ്പത് മണിക്കുമിടയിലുള്ള സമയത്താണ് ബദിയടുക്ക-മുള്ളേരിയ റോഡിലുള്ള കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ കവര്‍ച്ച നടന്നത്. ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന ചെമ്പ്, പിത്തള അടങ്ങിയ സാധനങ്ങളാണ് കവര്‍ന്നത്.
കവര്‍ച്ചാ ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞതാണ് പ്രതികളിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. രണ്ട് പേര്‍ കടയ്ക്കുള്ളില്‍ നിന്ന് കവര്‍ച്ച നടത്തുകയും മറ്റൊരാള്‍ ഓട്ടോ റിക്ഷയില്‍ കടത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ അഷ്‌റഫിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it