ഉപ്പള: ആക്രിക്കടയില്‍ നിന്ന് സാധനങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കര്‍ണാടക ചിക്കമംഗളൂരുവിലെ അശോക (33), മാവാട്ടം സേലം കല്ലക്കുറിച്ചിയിലെ ഹരിശ്ചന്ദ്ര (37) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊസോട്ട് ബഡാജെയിലെ അബ്ദുല്‍ കരീമിന്റെ ആക്രിക്കടയുടെ പുറത്ത് സൂക്ഷിച്ച സാധനങ്ങള്‍ കവര്‍ന്ന കേസിലാണ് അറസ്റ്റ്. ഞായറാഴ്ച്ച രാത്രി രണ്ട് പ്രതികളെ ഉപ്പള റെയില്‍വേ സ്റ്റേഷന് റോഡില്‍ സംശയ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് രണ്ട് ദിവസം മുമ്പ് നടന്ന ആക്രിക്കടയിലെ കവര്‍ച്ച വ്യക്തമായത്. രണ്ട് പ്രാവശ്യം ഇവര്‍ ഇതേ കടയില്‍ കവര്‍ച്ച ശ്രമം നടത്തിയതായും വിവരം ലഭിച്ചു.
സി.സി.ടി.വിയില്‍ പ്രതികള്‍ കടയില്‍ എത്തുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.
ഉപ്പളയിലും മറ്റു സ്ഥലങ്ങളിലും നടന്ന കവര്‍ച്ചയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.