കാട്ടില്‍ ഷെഡ്ഡ് കെട്ടി ഒളിത്താവളമാക്കി കവര്‍ച്ച; സംഘത്തിലെ ഒരാള്‍ പിടിയില്‍

കാഞ്ഞങ്ങാട്: കാട്ടില്‍ ഷെഡ്ഡ് കെട്ടി ഒളിത്താവളമാക്കി മോഷണം നടത്തിയെ സംഘത്തിലെ ഒരാളെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഇപ്പോഴും കാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരന്‍ ബന്തടുക്കയിലെ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കാഞ്ഞിപ്പൊയിലിലെ ഒരു വീട്ടിലെത്തി കുടിവെള്ളം ചോദിച്ചിരുന്നു. ഈ വീട്ടുകാരി പിറ്റേ ദിവസം തൊഴിലുറപ്പ് തൊഴിലിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച 30,000 രൂപ മോഷ്ടിച്ചു. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ചോറും കറിയും കഴിച്ചശേഷമാണ് സ്ഥലംവിട്ടത്. നേരത്തെ […]

കാഞ്ഞങ്ങാട്: കാട്ടില്‍ ഷെഡ്ഡ് കെട്ടി ഒളിത്താവളമാക്കി മോഷണം നടത്തിയെ സംഘത്തിലെ ഒരാളെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഇപ്പോഴും കാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. ബസ് ജീവനക്കാരന്‍ ബന്തടുക്കയിലെ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കാഞ്ഞിപ്പൊയിലിലെ ഒരു വീട്ടിലെത്തി കുടിവെള്ളം ചോദിച്ചിരുന്നു. ഈ വീട്ടുകാരി പിറ്റേ ദിവസം തൊഴിലുറപ്പ് തൊഴിലിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച 30,000 രൂപ മോഷ്ടിച്ചു. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ചോറും കറിയും കഴിച്ചശേഷമാണ് സ്ഥലംവിട്ടത്. നേരത്തെ പൊലീസിന് സംശയമുണ്ടായിരുന്ന പ്രതികളുടെ ഫോട്ടോ സ്ത്രീയെ കാണിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അതിനിടയിലാണ് കാട്ടില്‍ താവളമടിച്ചിരിക്കുകയാണെന്ന വിവരം ലഭിച്ചത് അമ്പലത്തറ എസ്.ഐ മധുസൂദനന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കാട് വളഞ്ഞതോടെ ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ മഞ്ചുനാഥിനെ പിന്തുടര്‍ന്ന് പിടികൂടി. തായന്നൂര്‍ സ്വദേശി അശോകനാണ് ഓടിമറഞ്ഞത്. അശോകന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. താനൂരിലെ ഒരു വീട്ടില്‍ കയറി സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നത് സംഘമാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it