വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ ഔട്ട്‌ലെറ്റിന്റെ ഗ്രില്‍സ് അടര്‍ത്തി കവര്‍ച്ച
വിദ്യാനഗര്‍: വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ സസ്യ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. സമീപത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റി ഓഫീസിലും കവര്‍ച്ചാശ്രമമുണ്ടായി. സസ്യ ഔട്ട്‌ലെറ്റ് നടത്തുന്ന രഘുനാഥും ജീവനക്കാരും ഇന്ന് രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ഒരു ഭാഗത്തെ ഗ്രില്‍സ് അടര്‍ത്തി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തെ വാതില്‍ പൊളിച്ച നിലയിലാണ്. മേശവലിപ്പില്‍ സൂക്ഷിച്ച ആയിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി […]

വിദ്യാനഗര്‍: വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ വിദ്യാനഗറിലെ സസ്യ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. സമീപത്ത് പ്രവര്‍ത്തിക്കുന്ന കാസര്‍കോട് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റി ഓഫീസിലും കവര്‍ച്ചാശ്രമമുണ്ടായി. സസ്യ ഔട്ട്‌ലെറ്റ് നടത്തുന്ന രഘുനാഥും ജീവനക്കാരും ഇന്ന് രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ഒരു ഭാഗത്തെ ഗ്രില്‍സ് അടര്‍ത്തി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്തെ വാതില്‍ പൊളിച്ച നിലയിലാണ്. മേശവലിപ്പില്‍ സൂക്ഷിച്ച ആയിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. ഔട്ട്‌ലെറ്റിന്റെ മുന്‍ഭാഗത്തെ ക്യാമറ ഏതാനും ദിവസം മുമ്പ് പ്രവര്‍ത്തന രഹിതമായിരുന്നു. ആസൂത്രണം നടത്തിയാണോ മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ശനിയാഴ്ചയാണ് കട പൂട്ടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ കെട്ടിടത്തിന് പിറക് വശത്തായാണ് കാസര്‍കോട് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ആന്റ് പ്രോസസിംഗ് സൊസൈറ്റി ലിമിറ്റഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ മുന്‍ ഭാഗത്തെ വാതില്‍പൂട്ട് തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ഇതും ശനിയാഴ്ച രാത്രിയാണെന്നാണ് കരുതുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.