കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്ന യുവതിയുടെ വ്യാജപരാതി പൊലീസിനെ വലച്ചു; താമസം മാറാന്‍ വേണ്ടിയുള്ള നാടകമെന്ന് തെളിഞ്ഞു

മംഗളൂരു: ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതി സൃഷ്ടിച്ച കവര്‍ച്ചാനാടകം പൊലീസിനെ വലച്ചു. അലികെ ഗ്രാമത്തിലെ കാന്തഡ്ക പള്ളിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന സൈനബിയാണ് വ്യാജപരാതി നല്‍കി പൊലീസിന്റെ സമയം മിനക്കെടുത്തിയത്. പൊലീസുകാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്ന് യുവതിക്ക് അറിയാമായിരുന്നു. ഭര്‍ത്താവും മകനും പുറത്തുപോയ സമയത്ത് കവര്‍ച്ചക്കാരനെത്തി തന്നെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചുവെന്നായിരുന്നു സൈനബി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. സൈനബിയുടെ പരസ്പരവിരുദ്ധമായ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പരാതി […]

മംഗളൂരു: ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതി സൃഷ്ടിച്ച കവര്‍ച്ചാനാടകം പൊലീസിനെ വലച്ചു. അലികെ ഗ്രാമത്തിലെ കാന്തഡ്ക പള്ളിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന സൈനബിയാണ് വ്യാജപരാതി നല്‍കി പൊലീസിന്റെ സമയം മിനക്കെടുത്തിയത്.
പൊലീസുകാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണെന്ന് യുവതിക്ക് അറിയാമായിരുന്നു. ഭര്‍ത്താവും മകനും പുറത്തുപോയ സമയത്ത് കവര്‍ച്ചക്കാരനെത്തി തന്നെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചുവെന്നായിരുന്നു സൈനബി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. സൈനബിയുടെ പരസ്പരവിരുദ്ധമായ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. അയല്‍വാസിയുമായി സൈനബിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാരണത്താല്‍ മറ്റൊരിടത്തേക്ക് താമസം മാറാമെന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതോടെ യുവതി കവര്‍ച്ചാനാടകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ ആഭരണങ്ങള്‍ ആളൊഴിഞ്ഞ പറമ്പില്‍ വലിച്ചെറിഞ്ഞ ശേഷം സൈനബി തന്നെ മോഷ്ടാവ് കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നതായി ഭര്‍ത്താവിനെ അറിയിച്ചു. കവര്‍ച്ചക്കാരുടെ ശല്യമുള്ളതിനാല്‍ ഇവിടെ താമസിക്കേണ്ടെന്നും യുവതി വ്യക്തമാക്കി. തുടര്‍ന്ന് സൈനബിയും ഭര്‍ത്താവും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആഭരണങ്ങള്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വ്യാജ പരാതി നല്‍കിയതിന് സൈനബിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it