കാസര്‍കോട് നഗരത്തിലെ കടകളില്‍ മോഷണം; പണവും സിസിടിവിയുടെ ഡിവിആറും മോഷണം പോയി
കാസര്‍കോട്: കെ.പി.ആര്‍ റാവു റോഡിലെ ബ്യൂട്ടി പാര്‍ലര്‍ അടക്കം നാല് കടകളില്‍ മോഷണം. പണവും, സിസിടിവി ക്യാമറയുടെ ഡിവിആറും മോഷണം പോയി. കെ.പി.ആര്‍ റാവു റോഡിലെ സുചിത്രയുടെ ഉടമസ്ഥതയിലുള്ള പ്രൃഥി ബ്യൂട്ടി പാര്‍ലര്‍, ചെര്‍ക്കള ബംബ്രാണിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള മീ ആന്റ് മീ ഫാന്‍സി കട, മധൂര്‍ സ്വദേശി ഹാരിസിന്റെ സ്‌കിന്‍ ടച്ച് കോസ്‌മെറ്റിക്സ്, സമീപത്തെ ജ്യൂസ് കോര്‍ണറിന് സമീപത്തെ കസേര അടക്കമുള്ളവ സൂക്ഷിക്കുന്ന മുറിയുടെ ഷട്ടര്‍ തകര്‍ത്തായിരുന്നു മോഷണം. സ്‌കിന്‍ ടച്ച് കടയില്‍ നിന്ന് സിസിടിവിയുടെ […]

കാസര്‍കോട്: കെ.പി.ആര്‍ റാവു റോഡിലെ ബ്യൂട്ടി പാര്‍ലര്‍ അടക്കം നാല് കടകളില്‍ മോഷണം. പണവും, സിസിടിവി ക്യാമറയുടെ ഡിവിആറും മോഷണം പോയി. കെ.പി.ആര്‍ റാവു റോഡിലെ സുചിത്രയുടെ ഉടമസ്ഥതയിലുള്ള പ്രൃഥി ബ്യൂട്ടി പാര്‍ലര്‍, ചെര്‍ക്കള ബംബ്രാണിയിലെ മജീദിന്റെ ഉടമസ്ഥതയിലുള്ള മീ ആന്റ് മീ ഫാന്‍സി കട, മധൂര്‍ സ്വദേശി ഹാരിസിന്റെ സ്‌കിന്‍ ടച്ച് കോസ്‌മെറ്റിക്സ്, സമീപത്തെ ജ്യൂസ് കോര്‍ണറിന് സമീപത്തെ കസേര അടക്കമുള്ളവ സൂക്ഷിക്കുന്ന മുറിയുടെ ഷട്ടര്‍ തകര്‍ത്തായിരുന്നു മോഷണം.
സ്‌കിന്‍ ടച്ച് കടയില്‍ നിന്ന് സിസിടിവിയുടെ ഡി.വി.ആറും മീ ആന്റ് മീ കടയില്‍ നിന്ന് ആയിരത്തിലധികം രൂപയും മോഷണം പോയി. സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചിത്രം പതിഞ്ഞിട്ടുണ്ട്. കടകളില്‍ പോലീസ് പരിശോധന നടത്തി. അതേസമയം കാസര്‍കോട് നഗരത്തില്‍ കവര്‍ച്ച തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നാണ് വ്യാപാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.