പരപ്പയിലെ കവര്‍ച്ച; തൊരപ്പന്‍ സന്തോഷിനെ കുടുക്കിയത് തന്ത്രപരമായി

കാഞ്ഞങ്ങാട്: പരപ്പയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ തൊരപ്പന്‍ സന്തോഷിനെ കുടുക്കിയത് തന്ത്രപൂര്‍വ്വം. കണ്ണൂര്‍ ആലക്കോട് നടുവില്‍ ബേക്കുന്ന് കവലയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷിനെ (38) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കുടിയാന്‍ മലയില്‍ വെച്ചാണ് പൊലീസ് സംഘം കുടുക്കിയത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രാ ഡ്യൂട്ടിക്കെത്തിയ പൊലീസ് സംഘം തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. പരിസരത്ത് തലക്കെട്ടും മാസ്‌കും ധരിച്ച് കയ്യില്‍ സഞ്ചി തൂക്കി നില്‍ക്കുകയായിരുന്നു സന്തോഷ്. സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘം അടുത്തേക്ക് നീങ്ങിയപ്പോള്‍ ഓട്ടോയില്‍ കയറി […]

കാഞ്ഞങ്ങാട്: പരപ്പയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ തൊരപ്പന്‍ സന്തോഷിനെ കുടുക്കിയത് തന്ത്രപൂര്‍വ്വം. കണ്ണൂര്‍ ആലക്കോട് നടുവില്‍ ബേക്കുന്ന് കവലയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷിനെ (38) കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കുടിയാന്‍ മലയില്‍ വെച്ചാണ് പൊലീസ് സംഘം കുടുക്കിയത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രാ ഡ്യൂട്ടിക്കെത്തിയ പൊലീസ് സംഘം തിരിച്ചറിഞ്ഞതോടെയാണ് കസ്റ്റഡിയിലെടുത്തത്. പരിസരത്ത് തലക്കെട്ടും മാസ്‌കും ധരിച്ച് കയ്യില്‍ സഞ്ചി തൂക്കി നില്‍ക്കുകയായിരുന്നു സന്തോഷ്. സംശയത്തെ തുടര്‍ന്ന് പൊലീസ് സംഘം അടുത്തേക്ക് നീങ്ങിയപ്പോള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ഇതോടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സഞ്ചിയില്‍ നിന്നും മാരകായുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുദിവസം മുമ്പ് പരപ്പയില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നിലും താനാണെന്ന് സമ്മതിച്ചത്. പരപ്പയിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്, അഞ്ചരക്കണ്ടി ട്രേഡേഴ്‌സ് എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ഇന്‍സ്‌പെക്ടര്‍ ടി.കെ ഷിജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ കെ. പി രമേശന്‍, എം. സതീശന്‍, എ.എസ്.ഐമാരായ സജീ ജോസഫ്, എം.ടി.പി നൗഷാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേമരാജന്‍, ടി. പ്രിയേഷ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it