നീലേശ്വരത്തെ കവര്‍ച്ച; യുവാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാഞ്ഞങ്ങാട്: സി.ഐ.ടി.യു നേതാവ് നീലേശ്വരം ചിറപ്പുറത്തെ ഒ.വി രവീന്ദ്രന്‍ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കൊട്ടാരക്കര ഏഴുകോണ്‍ ഇടയ്ക്കിടം അഭികാര്‍ വീട്ടില്‍ അഭിരാജി(29)നെയാണ് അറസ്റ്റു ചെയ്തത്. കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. വി ഉമേശന്‍, കെ.വി രതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ […]

കാഞ്ഞങ്ങാട്: സി.ഐ.ടി.യു നേതാവ് നീലേശ്വരം ചിറപ്പുറത്തെ ഒ.വി രവീന്ദ്രന്‍ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കൊട്ടാരക്കര ഏഴുകോണ്‍ ഇടയ്ക്കിടം അഭികാര്‍ വീട്ടില്‍ അഭിരാജി(29)നെയാണ് അറസ്റ്റു ചെയ്തത്. കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. വി ഉമേശന്‍, കെ.വി രതീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രതിയെ കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അമല്‍, അഭിരാജ്, ഡ്രൈവര്‍ അജേഷ്, ഹോം ഗാര്‍ഡ് ഗോപി എന്നിവരും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് ചിറപ്പുറം ആലിന്‍കീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടില്‍ കവര്‍ച്ച നടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകള്‍ രമ്യയുടെയും വീട്ടുകാരുടെയും സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മോഷ്ടാവിന്റെ വ്യക്തമായ ചിത്രം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. രവീന്ദ്രനും ഭാര്യ നളിനിയും മകളുടെ മക്കളും ആണ് വീട്ടില്‍ താമസം. മകളുടെ കുട്ടികളുടെ ക്ലാസ് പി.ടി.എ യോഗം നടക്കുന്നതിനാല്‍ നളിനി ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. രവീന്ദ്രന്റെ വീട്ടിലെ സി.സി.ടി.വില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പ്രതിയെ 12 മണിക്കൂറിനകം പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

Related Articles
Next Story
Share it