കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച; സി.സി.ടി.വി ദൃശ്യം ലഭിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച. കവര്‍ച്ചക്കാരനെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞദിവസം സന്ധ്യയ്ക്കാണ് സംഭവം. നമസ്‌കരിക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ പെരുന്നാള്‍ വസ്ത്രങ്ങങ്ങളും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗുകളാണ് നഷ്ടപ്പെട്ടത്. മൂന്ന് ബാഗുകളാണ് കവര്‍ച്ച ചെയ്തത്. നോമ്പുതുറ കഴിഞ്ഞ് യുവാവ് നിസ്‌കരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. നാട്ടിലേക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി പോകുന്നതിനിടെയാണ് കവര്‍ച്ച. നോമ്പുതുറ കഴിഞ്ഞ് നൂറുകണക്കിനാളുകളും പള്ളിയില്‍ നിസ്‌കാരത്തിലേര്‍പ്പെട്ടപ്പോഴാണ് കവര്‍ച്ച. 50-60 പ്രായം വരുന്നയാള്‍ പള്ളിക്കുള്ളില്‍ സൂക്ഷിച്ച മൂന്ന് ബാഗുകള്‍ എടുത്തു കൊണ്ടു പോകുന്ന […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദില്‍ കവര്‍ച്ച. കവര്‍ച്ചക്കാരനെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞദിവസം സന്ധ്യയ്ക്കാണ് സംഭവം. നമസ്‌കരിക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ പെരുന്നാള്‍ വസ്ത്രങ്ങങ്ങളും വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗുകളാണ് നഷ്ടപ്പെട്ടത്. മൂന്ന് ബാഗുകളാണ് കവര്‍ച്ച ചെയ്തത്. നോമ്പുതുറ കഴിഞ്ഞ് യുവാവ് നിസ്‌കരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. നാട്ടിലേക്ക് പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങി പോകുന്നതിനിടെയാണ് കവര്‍ച്ച. നോമ്പുതുറ കഴിഞ്ഞ് നൂറുകണക്കിനാളുകളും പള്ളിയില്‍ നിസ്‌കാരത്തിലേര്‍പ്പെട്ടപ്പോഴാണ് കവര്‍ച്ച. 50-60 പ്രായം വരുന്നയാള്‍ പള്ളിക്കുള്ളില്‍ സൂക്ഷിച്ച മൂന്ന് ബാഗുകള്‍ എടുത്തു കൊണ്ടു പോകുന്ന ദൃശ്യമാണ് ലഭിച്ചത്. 10,000 രൂപ വിലവരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. ബാഗുകള്‍ കവര്‍ ചെയ്ത് കൊണ്ടു പോകുന്നതിനിടെ പള്ളിയുടെ അകത്ത് സൂക്ഷിച്ചിരുന്ന പലരുടെയും ചെറുസാധനങ്ങളും മോഷ്ടാവ് കൈലാക്കി. നിസ്‌കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തുന്ന കവര്‍ച്ചക്കാരെ കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. പള്ളിയിലെത്തുന്നവര്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കണമെന്നും ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണ്. പ്രതിയെ തിരിച്ചറിയുന്നവര്‍ പൊലീസ് സ്റ്റേഷനിലോ പള്ളി ഭാരവാഹികളെയോ അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.