നഗരത്തിലെ കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച; സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കാസര്‍കോട്: നഗരത്തിലെ രണ്ട് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണ ശ്രമവും. കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ അര കിലോമീറ്ററിനുള്ളിലെ രണ്ട് കടകളില്‍ നിന്നാണ് മിക്‌സിയും പണവും കവര്‍ന്നത്.കറന്തക്കാട് ജംഗ്ഷനിലെ ഇലക്ട്രോണിക് കടയിലും തായലങ്ങാടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുമാണ് ഷട്ടറുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഡ്രൈ ഫ്രൂട്ട്സ് കടയിലും കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടയിലും കവര്‍ച്ചാ ശ്രമം നടന്നു.ഇലക്ട്രിക് കടയുടെ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന് മേശയിലുണ്ടായിരുന്ന 40,000 രൂപയും പത്തായിരം രൂപയുടെ മിക്സിയും കവര്‍ന്നിട്ടുണ്ടെന്നാണ് ഉടമ […]

കാസര്‍കോട്: നഗരത്തിലെ രണ്ട് കടകളില്‍ മോഷണവും രണ്ട് കടകളില്‍ മോഷണ ശ്രമവും. കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ അര കിലോമീറ്ററിനുള്ളിലെ രണ്ട് കടകളില്‍ നിന്നാണ് മിക്‌സിയും പണവും കവര്‍ന്നത്.
കറന്തക്കാട് ജംഗ്ഷനിലെ ഇലക്ട്രോണിക് കടയിലും തായലങ്ങാടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുമാണ് ഷട്ടറുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയത്. ഡ്രൈ ഫ്രൂട്ട്സ് കടയിലും കുട്ടികളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടയിലും കവര്‍ച്ചാ ശ്രമം നടന്നു.
ഇലക്ട്രിക് കടയുടെ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന് മേശയിലുണ്ടായിരുന്ന 40,000 രൂപയും പത്തായിരം രൂപയുടെ മിക്സിയും കവര്‍ന്നിട്ടുണ്ടെന്നാണ് ഉടമ കമ്പാറിലെ നിസാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തായലങ്ങാടിയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 55,000 രൂപയും കടയിലെ സാധനങ്ങളുമാണ് കവര്‍ന്നത്. തുണി കൊണ്ടും മുഖാവരണം ധരിച്ചും മുഖം മറച്ച മൂന്നു പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ ദൃശ്യങ്ങള്‍ കടകളിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചാ ശ്രമം നടത്തിയ കടകളിലെ ഷട്ടര്‍ തകര്‍ത്തെങ്കിലും അകത്തേക്ക് കടക്കാനുള്ള ശ്രമം വിഫലമായി. മഴക്കാലം തുടങ്ങിയതോടെ നഗരത്തിലടക്കം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവായിട്ടുണ്ട്.
ദേശീയപാതയോരത്തും നഗരത്തിലെ മറ്റിടങ്ങളിലും പൊലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.