മഞ്ചേശ്വരം: പൊയ്യത്ത്ബയലില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 10,000 രൂപ കവര്‍ന്നു. പൊയ്യത്ത്ബയലിലെ സുഹ്റയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്ന് ദിവസം മുമ്പ് വീട് പൂട്ടി സുഹ്റയും മക്കളും മുടിപ്പുവിലെ ഉമ്മയുടെ വീട്ടില്‍ പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ രണ്ടാം നിലയില്‍ ടെറസിലെ വാതില്‍ തകര്‍ത്ത നിലയില്‍ ശ്രദ്ധയില്‍പ്പെടുന്നത്.
അലമാരയില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. താഴത്തെ നിലയിലുള്ള മറ്റു അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.