ഷട്ടറിന്റെ പൂട്ട് പൊളിച്ച് കടയില്‍ മോഷണ ശ്രമം

ബദിയടുക്ക: ബാപ്പാലിപൊനം ചെന്നകുണ്ടില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കോട്ട ഇദ്ധിന്‍കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ബാപ്പാലിപ്പൊനം മസ്ജിദ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്ത് സ്റ്റോറിലാണ് മോഷണ ശ്രമം നടന്നത്. രണ്ട് ഷട്ടറുകളുള്ള പരചരക്ക് കടയുടെ ഒരു ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച മുറിയുടെ ഷട്ടറിന് സെന്റര്‍ ലോക്ക് ഉള്ളതിനാല്‍ തുറക്കുവാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെ ആറു മണിയോടെ പ്രദേശവാസിയായ ഒരാള്‍ കടയുടെ ഷട്ടര്‍ പകുതി തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. […]

ബദിയടുക്ക: ബാപ്പാലിപൊനം ചെന്നകുണ്ടില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. കോട്ട ഇദ്ധിന്‍കുഞ്ഞിയുടെ ഉടമസ്ഥതയില്‍ ബാപ്പാലിപ്പൊനം മസ്ജിദ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്ത് സ്റ്റോറിലാണ് മോഷണ ശ്രമം നടന്നത്. രണ്ട് ഷട്ടറുകളുള്ള പരചരക്ക് കടയുടെ ഒരു ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയിലാണ്.

വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിച്ച മുറിയുടെ ഷട്ടറിന് സെന്റര്‍ ലോക്ക് ഉള്ളതിനാല്‍ തുറക്കുവാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെ ആറു മണിയോടെ പ്രദേശവാസിയായ ഒരാള്‍ കടയുടെ ഷട്ടര്‍ പകുതി തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ലെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Robbery attempt in grocery shop

Related Articles
Next Story
Share it