ഉപ്പളയ്ക്ക് പിന്നാലെ കുമ്പള ബദ്‌രിയാനഗറിലും വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ചാശ്രമം

കുമ്പള: കുമ്പള ബദ്‌രിയാ നഗറില്‍ പട്ടാപ്പക്കല്‍ വീട്ടില്‍ കവര്‍ച്ചാശ്രമം. വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ യുവാവും യുവതിയും കാറില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ബദ്‌രിയാനഗറിലെ ഹുസൈന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കാറിലെത്തിയ യുവതിയും യുവാവും ഹുസൈന്റെ വീട്ടിലെത്തി വാതില്‍ മുട്ടിയപ്പോള്‍ ഹുസൈന്റെ ഭാര്യ വാതില്‍ തുറക്കുകയും റൈഹാനയുടെ വീടല്ലേന്ന് യുവതി തിരക്കുകയും ആയിരുന്നു. അല്ലെന്ന് പറഞ്ഞപ്പോള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അടുക്കള ഭാഗത്തേക്ക് പോകുകയായിരുന്നുവത്രെ. പര്‍ദ്ദ ധരിച്ചായിരുന്നു യുവതി എത്തിയിരുന്നത്. മുഖം മറച്ച് വെള്ളം […]

കുമ്പള: കുമ്പള ബദ്‌രിയാ നഗറില്‍ പട്ടാപ്പക്കല്‍ വീട്ടില്‍ കവര്‍ച്ചാശ്രമം. വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ യുവാവും യുവതിയും കാറില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ബദ്‌രിയാനഗറിലെ ഹുസൈന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം ഉണ്ടായത്. കാറിലെത്തിയ യുവതിയും യുവാവും ഹുസൈന്റെ വീട്ടിലെത്തി വാതില്‍ മുട്ടിയപ്പോള്‍ ഹുസൈന്റെ ഭാര്യ വാതില്‍ തുറക്കുകയും റൈഹാനയുടെ വീടല്ലേന്ന് യുവതി തിരക്കുകയും ആയിരുന്നു. അല്ലെന്ന് പറഞ്ഞപ്പോള്‍ കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അടുക്കള ഭാഗത്തേക്ക് പോകുകയായിരുന്നുവത്രെ. പര്‍ദ്ദ ധരിച്ചായിരുന്നു യുവതി എത്തിയിരുന്നത്. മുഖം മറച്ച് വെള്ളം കുടിക്കാന്‍ ശ്രമിച്ചത് സംശയത്തിന് ഇടയാക്കി. ഇതോടെ മുഖം മറച്ചത് അഴിക്കാന്‍ വീട്ടുകാരി ആവശ്യപ്പെട്ടു. അതിനിടെ യുവാവും അടുക്കളയില്‍ എത്തി. ഇതോടെ വീട്ടുകാരി ബഹളം വെക്കുകയും അതിനിടെ യുവാവും യുവതിയും കാറില്‍ കയറി കടന്നു കളയുകയും ആയിരുന്നു. കാര്‍ ഓടിച്ചിരുന്നത് മറ്റൊരാളാണ്. വിവരം അറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ കടന്നു പോകുന്ന ദ്യശ്യം ഉണ്ട്. എന്നാല്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച്ച ഉപ്പളയിലെ അബ്ദുല്‍ ഹമീദിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും വീട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണം കവര്‍ന്നിരുന്നു. ഇതിന്റെ ഭീതി മാറും മുമ്പേയാണ് കുമ്പള ബദ്‌രിയാനഗറിലും പട്ടാപ്പകല്‍ കവര്‍ച്ചാശ്രമുണ്ടായത്. പട്ടാപ്പകല്‍ പോലും കവര്‍ച്ചകള്‍ അധികരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. കവര്‍ച്ചാശ്രമം നടന്ന വീട് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it