വടകരയിലെ വാഹന ഷോറൂമില്‍ കവര്‍ച്ച; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വടകരയിലെ വാഹനഷോറൂമിന്റെ പൂട്ട് തകര്‍ത്ത് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഷിരിബാഗിലു പെരിയടുക്കയിലെ അന്‍സാറിനെ(35)യാണ് അറസ്റ്റ് ചെയ്തത്. അന്‍സാറിനൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വടകര കൈനാട്ടിയിലെ എയ്സ് മോട്ടോര്‍സില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ അന്‍സാര്‍ ഉള്‍പ്പെടുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. തുടര്‍ന്നാണ് അന്‍സാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍സാര്‍ […]

കാസര്‍കോട്: വടകരയിലെ വാഹനഷോറൂമിന്റെ പൂട്ട് തകര്‍ത്ത് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഷിരിബാഗിലു പെരിയടുക്കയിലെ അന്‍സാറിനെ(35)യാണ് അറസ്റ്റ് ചെയ്തത്. അന്‍സാറിനൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശികളായ മൂന്നുപേര്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വടകര കൈനാട്ടിയിലെ എയ്സ് മോട്ടോര്‍സില്‍ നിന്നാണ് ബൈക്ക് മോഷണം പോയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ അന്‍സാര്‍ ഉള്‍പ്പെടുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായി. തുടര്‍ന്നാണ് അന്‍സാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്‍സാര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് അന്‍സാറെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ കോയമ്പത്തൂരില്‍ വില്‍പ്പന നടത്തുകയാണ് ഈ സംഘത്തിന്റെ രീതി.

Related Articles
Next Story
Share it