കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹാര്‍ഡ് വെയര്‍ ഷോപ്പിലും കവര്‍ച്ച

കുമ്പള: കൊടിയമ്മയിലെയും ബംബ്രാണയിലെയും രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളിലും പെര്‍മുദയിലെ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലും കവര്‍ച്ച. മൂന്നിടത്തും ഗ്രില്‍സ് തകര്‍ത്താണ് അകത്തു കയറി പണം കവര്‍ന്നത്. കൊടിയമ്മ ചൂരിത്തടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 20,000 രൂപയാണ് കവര്‍ന്നത്. നായന്മാര്‍മൂലയിലെ സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ബംബ്രാണയിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള വളപ്പ് മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 3000 രൂപയും കളിപ്പാട്ടങ്ങളുമാണ് കവര്‍ന്നത്. കൊടിയമ്മസൂപ്പര്‍ മാര്‍ക്കറ്റിലെ സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ്ധാരികളായ രണ്ട് പേര്‍ മേശവലിപ്പില്‍ നിന്ന് പണം കവരുന്ന ദൃശ്യമാണ് […]

കുമ്പള: കൊടിയമ്മയിലെയും ബംബ്രാണയിലെയും രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകളിലും പെര്‍മുദയിലെ ഹാര്‍ഡ്‌വെയര്‍ ഷോപ്പിലും കവര്‍ച്ച. മൂന്നിടത്തും ഗ്രില്‍സ് തകര്‍ത്താണ് അകത്തു കയറി പണം കവര്‍ന്നത്. കൊടിയമ്മ ചൂരിത്തടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 20,000 രൂപയാണ് കവര്‍ന്നത്. നായന്മാര്‍മൂലയിലെ സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ബംബ്രാണയിലെ ഹമീദിന്റെ ഉടമസ്ഥതയിലുള്ള വളപ്പ് മിനി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 3000 രൂപയും കളിപ്പാട്ടങ്ങളുമാണ് കവര്‍ന്നത്. കൊടിയമ്മസൂപ്പര്‍ മാര്‍ക്കറ്റിലെ സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ്ധാരികളായ രണ്ട് പേര്‍ മേശവലിപ്പില്‍ നിന്ന് പണം കവരുന്ന ദൃശ്യമാണ് സി.സി.ടി.വിയില്‍ ഉള്ളത്. പെര്‍മുദയില്‍ ഗോവിന്ദരാജിന്റെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ്‌വേയര്‍ ഷോപ്പില്‍ നിന്നാണ് പണം കവര്‍ന്നത്. കവര്‍ച്ച സംബന്ധിച്ച് കുമ്പള പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Articles
Next Story
Share it