ഉഡുപ്പിയിലെ രണ്ട് ജ്വല്ലറികള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു

ഉഡുപ്പി: ഉഡുപ്പിയിലെ രണ്ട് ജ്വല്ലറികള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഉഡുപ്പി ഹെബ്രിയിലെ പ്രധാന റോഡരികിലുള്ള രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച നടന്നത്.ഹെബ്രിയിലെ പ്രധാന മാര്‍ക്കറ്റ് ഏരിയയില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള വാണിജ്യ സമുച്ചയത്തിലെ കാനറാ ബാങ്കിന് താഴെയുള്ള ഗണേഷ് ജ്വല്ലറി, കുച്ചൂര്‍ റോഡിലെ ശ്രീ രാജരാജേശ്വരി ജ്വല്ലറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അഡീഷണല്‍ എസ്പി സിദ്ധലിംഗപ്പ, കാര്‍ക്കള ഡിവൈഎസ്പി വിജയപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ സമ്പത്ത്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ച നടന്ന ജ്വല്ലറികളില്‍ നിന്ന് […]

ഉഡുപ്പി: ഉഡുപ്പിയിലെ രണ്ട് ജ്വല്ലറികള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഉഡുപ്പി ഹെബ്രിയിലെ പ്രധാന റോഡരികിലുള്ള രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച നടന്നത്.
ഹെബ്രിയിലെ പ്രധാന മാര്‍ക്കറ്റ് ഏരിയയില്‍ ദേശീയപാതയോട് ചേര്‍ന്നുള്ള വാണിജ്യ സമുച്ചയത്തിലെ കാനറാ ബാങ്കിന് താഴെയുള്ള ഗണേഷ് ജ്വല്ലറി, കുച്ചൂര്‍ റോഡിലെ ശ്രീ രാജരാജേശ്വരി ജ്വല്ലറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അഡീഷണല്‍ എസ്പി സിദ്ധലിംഗപ്പ, കാര്‍ക്കള ഡിവൈഎസ്പി വിജയപ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ സമ്പത്ത്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ച നടന്ന ജ്വല്ലറികളില്‍ നിന്ന് വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു.
രണ്ട് ജ്വല്ലറികളിലും സിസിടിവി ക്യാമറയില്ലാത്തതിനാല്‍ കവര്‍ച്ചക്കാരെ കണ്ടെത്തുകയെന്നത് പൊലീസിന് വെല്ലുവിളിയാണ്. ഗണേഷ് ജ്വല്ലറിയില്‍ നിന്നും ശ്രീ രാജരാജേശ്വരി ജ്വല്ലറിയില്‍ നിന്നുമായി അഞ്ച് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. ഹെബ്രി പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it