കാസര്‍കോട് നഗരത്തിലെ മെഡിക്കല്‍ ഷോപ്പിന്റെയും പച്ചക്കറി കടയുടേയും ചുമര് തുരന്ന് കവര്‍ച്ച
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മെഡിക്കല്‍ ഷോപ്പിന്റെയും പച്ചക്കറി-പഴക്കടയുടേയും ചുമര് തുരന്ന് കവര്‍ച്ച. എം.ജി റോഡിലെ താഹിറ മെഡിക്കല്‍, സമീപത്തെ കെ.ആര്‍ ആന്റ് സണ്‍സ് പച്ചക്കറി കട എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. രണ്ട് കടയുടേയും പിറക് വശത്തെ ചുമര് തുരന്നാണ് കവര്‍ച്ച നടത്തിയത്. തുരുത്തിയിലെ ടി.എ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ളതാണ് താഹിറ മെഡിക്കല്‍. മെഡിക്കല്‍ നടത്തുന്ന അബൂബക്കറും ബഷീറും ജീവനക്കാരനും ഇന്ന് രാവിലെ എത്തി കട തുറന്നപ്പോള്‍ മേശ വലിപ്പ് തുറന്ന നിലയില്‍ കണ്ടു. ഇവിടെ സൂക്ഷിച്ചിരുന്ന 60,000 രൂപ […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മെഡിക്കല്‍ ഷോപ്പിന്റെയും പച്ചക്കറി-പഴക്കടയുടേയും ചുമര് തുരന്ന് കവര്‍ച്ച.
എം.ജി റോഡിലെ താഹിറ മെഡിക്കല്‍, സമീപത്തെ കെ.ആര്‍ ആന്റ് സണ്‍സ് പച്ചക്കറി കട എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. രണ്ട് കടയുടേയും പിറക് വശത്തെ ചുമര് തുരന്നാണ് കവര്‍ച്ച നടത്തിയത്.
തുരുത്തിയിലെ ടി.എ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ളതാണ് താഹിറ മെഡിക്കല്‍. മെഡിക്കല്‍ നടത്തുന്ന അബൂബക്കറും ബഷീറും ജീവനക്കാരനും ഇന്ന് രാവിലെ എത്തി കട തുറന്നപ്പോള്‍ മേശ വലിപ്പ് തുറന്ന നിലയില്‍ കണ്ടു. ഇവിടെ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടതായും അറിഞ്ഞു. തുടര്‍ന്ന് നോക്കിയപ്പോഴാണ് പിറക് വശത്തെ ചുമര് തുരന്ന നിലയില്‍ കണ്ടത്.
ഇതിന് സമീപത്തെ കെ.ആര്‍ ആന്റ് പച്ചക്കറി-പഴക്കട അണങ്കൂരിലെ വിജയന്റെ ഉടമസ്ഥതയിലുള്ളതാണ്. രാവിലെ കട തുറന്നപ്പോഴാണ് ഇവിടെ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. ഒരാള്‍ക്ക് കടക്കാവുന്ന രീതിയില്‍ പിറക് വശത്തെ ചുമര് തുരന്ന നിലയിലായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.