കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കട കുത്തിത്തുറന്ന് മോഷണം. അണങ്കൂരില്‍ സ്കൗട്ട് ഭവന് സമീപം പ്രവര്‍ത്തിക്കുന്ന, ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബേക്കറികടയിലാണ് കവര്‍ച്ച നടന്നത്. കടയിലുണ്ടായിരുന്ന ബേക്കറിമേക്കിംഗ് സാധനങ്ങളും എല്‍.ഇ.ഡി ടി.വിയുമാണ് മോഷണം പോയത്. ഒന്നരലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയതെന്ന് കടയുടമ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് കട പൂട്ടി ഉടമയും ജീവനക്കാരും പോയത്. ഇന്ന് രാവിലെ എട്ടുമണിയോടെ കട തുറക്കാനെത്തിയപ്പോള്‍ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്. ബേക്കറികടയില് സി.സി.ടി.വി ഉണ്ടെങ്കിലും ഓഫ് ചെയ്തിരുന്നതിനാല്‍ മോഷണദൃശ്യം പതിഞ്ഞിരുന്നില്ല. കടയുടെ പിറകുവശത്ത് സ്ക്രൂഡ്രൈവര്‍ കണ്ടെത്തി. മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണ് ഇതെന്ന് സംശയിക്കുന്നു. കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അന്വേഷണം നടത്തി. ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ മൈ കിച്ചണ്‍ എന്ന കടയില്‍ നിന്ന് ഇരുമ്പും പഴയ ചെമ്പുപാത്രങ്ങളുമടക്കം 6000 രൂപയുടെ മുതലുകള്‍ മോഷണം പോയിരുന്നു.