പെരിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച; രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമം

കാഞ്ഞങ്ങാട്: പെരിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച. മറ്റു രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും നടന്നു. പെരിയ കല്യോട്ട് റോഡിലെ ലുലു മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. എ.എ. മെഡിക്കല്‍സ്, നീതി മെഡിക്കല്‍സ് എന്നിവിടങ്ങളിലാണ് കവര്‍ച്ചാശ്രമം. ലുലു മാര്‍ക്കറ്റില്‍ നിന്ന് ആയിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സാധനങ്ങള്‍ വാരി വലിച്ചിട്ടനിലയിലാണ്. കടയുടെ മൂന്ന് പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. രണ്ടുപേരാണ് കവര്‍ച്ചയ്‌ക്കെത്തിയതെന്ന് വ്യക്തമായി. പുലര്‍ച്ചെ 1.40നാണ് സംഭവം. കടയുടെ സമീപത്തെ ജ്വല്ലറിയുടെ സിസിടിവിയില്‍ ഇവരുടെ വ്യക്തമായ ദൃശ്യം പറഞ്ഞിട്ടുണ്ട്. മുഖം വെള്ളത്തുണികൊണ്ട് […]

കാഞ്ഞങ്ങാട്: പെരിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച. മറ്റു രണ്ടു സ്ഥാപനങ്ങളില്‍ കവര്‍ച്ചാ ശ്രമവും നടന്നു. പെരിയ കല്യോട്ട് റോഡിലെ ലുലു മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. എ.എ. മെഡിക്കല്‍സ്, നീതി മെഡിക്കല്‍സ് എന്നിവിടങ്ങളിലാണ് കവര്‍ച്ചാശ്രമം. ലുലു മാര്‍ക്കറ്റില്‍ നിന്ന് ആയിരം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. സാധനങ്ങള്‍ വാരി വലിച്ചിട്ടനിലയിലാണ്. കടയുടെ മൂന്ന് പൂട്ടുകള്‍ തകര്‍ത്താണ് അകത്തു കയറിയത്. രണ്ടുപേരാണ് കവര്‍ച്ചയ്‌ക്കെത്തിയതെന്ന് വ്യക്തമായി. പുലര്‍ച്ചെ 1.40നാണ് സംഭവം. കടയുടെ സമീപത്തെ ജ്വല്ലറിയുടെ സിസിടിവിയില്‍ ഇവരുടെ വ്യക്തമായ ദൃശ്യം പറഞ്ഞിട്ടുണ്ട്. മുഖം വെള്ളത്തുണികൊണ്ട് മറച്ച നിലയിലാണുള്ളത്. പ്ലാസ്റ്റിക് കോട്ടും ധരിച്ച നിലയിലായിരുന്നു. കവര്‍ച്ചാസംഘം സമീപത്തെ ജ്വല്ലറിയുടെ സിസിടിവി ക്യാമറയ്ക്ക് ചാക്കുകൊണ്ട് പൊത്തുന്ന ദൃശ്യവും തെളിഞ്ഞിട്ടുണ്ട്. കുണിയ സ്വദേശി റാഷിക്കിന്റെ ഉടമസ്ഥതയിലുള്ള താണ് കട.

Related Articles
Next Story
Share it