പൊയിനാച്ചി മലഞ്ചരക്ക് കടയിലെ കവര്‍ച്ച; കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനെത്തിച്ചു
പൊയിനാച്ചി: പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ മണ്ണൂരിലെ വിജേഷിനെ(27)യാണ് കവര്‍ച്ച നടന്ന മലഞ്ചരക്ക് കടയിലേക്ക് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്. മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍, എ.എസ്.ഐ കെ.ടി.എന്‍ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.വി മധുസൂദനന്‍, ഡ്രൈവര്‍ സി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് […]

പൊയിനാച്ചി: പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ മലഞ്ചരക്ക് കടയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് കേസുകളില്‍ പ്രതിയായ മട്ടന്നൂര്‍ മണ്ണൂരിലെ വിജേഷിനെ(27)യാണ് കവര്‍ച്ച നടന്ന മലഞ്ചരക്ക് കടയിലേക്ക് ഇന്നലെ തെളിവെടുപ്പിനെത്തിച്ചത്. മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍, എ.എസ്.ഐ കെ.ടി.എന്‍ സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.വി മധുസൂദനന്‍, ഡ്രൈവര്‍ സി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ ജസ്റ്റിനെ ഒരാഴ്ച മുമ്പ് പൊയിനാച്ചിയിലെ മലഞ്ചരക്ക് കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജനുവരി 30ന് പയ്യന്നൂരില്‍ നടന്ന കവര്‍ച്ചാക്കേസിലെ പ്രതികളാണ് ജസ്റ്റിനും വിജേഷും. പയ്യന്നൂരിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസിന്റെ പിടിയിലായ ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് പൊയിനാച്ചിയിലെ മലഞ്ചരക്ക് കവര്‍ച്ചാക്കേസിനും തുമ്പായത്. ജനുവരി 15ന് രാത്രിയാണ് മലഞ്ചരക്ക് കടയുടെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്ന് വിടവുണ്ടാക്കി 14 ചാക്ക് കുരുമുളക് കടത്തിക്കൊണ്ടുപോയത്.