കാഞ്ഞങ്ങാട്ടെ വസ്ത്രക്കടയിലെ കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രവില്‍പ്പന സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയ രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് (28) എന്നിവരെ എസ്.ഐ കെ.പി സതീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ബസ്സ്റ്റാന്റിന് സമീപത്തെ ഫാല്‍കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീക്ക് ജെന്റസ് സ്ഥാപനം, സമീപത്തെ മര്‍സ ലേഡീസ് വസ്ത്ര സ്ഥാപനം, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. കോംപ്ലക്‌സിനകത്തെ മൊബൈല്‍ ഫോണ്‍ കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് ലഭിച്ച […]

കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രവില്‍പ്പന സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം നടത്തിയ രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മനു (35), നീലേശ്വരം തൈക്കടപ്പുറത്തെ ഷാനവാസ് (28) എന്നിവരെ എസ്.ഐ കെ.പി സതീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ബസ്സ്റ്റാന്റിന് സമീപത്തെ ഫാല്‍കോ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീക്ക് ജെന്റസ് സ്ഥാപനം, സമീപത്തെ മര്‍സ ലേഡീസ് വസ്ത്ര സ്ഥാപനം, മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ച ശ്രമം നടന്നത്. കോംപ്ലക്‌സിനകത്തെ മൊബൈല്‍ ഫോണ്‍ കടയിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്ന് ലഭിച്ച സൂചനയനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മനുവിനെ ഇന്നലെ രാത്രി മാവുങ്കാലില്‍ വച്ചും ഷാനവാസിനെ ഇന്ന് രാവിലെ തൈക്കടപ്പുറത്തു വച്ചുമാണ് അറസ്റ്റ് ചെയ്തത്. മനുവിന് വടകരയിലെ ഒരു കവര്‍ച്ച കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമ കേസിലും പ്രതിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടകള്‍ കുത്തിത്തുറന്നത്.

Related Articles
Next Story
Share it