ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷം നയാബസാറില്‍ എട്ടുകടകളില്‍ കവര്‍ച്ച

ഉപ്പള: ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിയ ശേഷം നയാബസാറില്‍ എട്ട് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. 46,000 രൂപ കവര്‍ന്നു. കവര്‍ച്ച നടത്തുന്ന ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഷഫീഖിന്റെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 10,000 രൂപയും കിഷോറിന്റെ പച്ചക്കറി കടയില്‍ നിന്ന് 1000 രൂപയും എം.എ യൂസഫിന്റെ പലചരക്ക് കടയില്‍ നിന്ന് 2000 രൂപയും കെ. ബാബുവിന്റെ മില്‍മ ഏജന്‍സി കടയില്‍ നിന്ന് 1000 രൂപയും അബ്ദുല്ലയുടെ പലചരക്ക് കടയില്‍ നിന്ന് 1500 രൂപയും അബ്ദുല്‍റഹ്‌മാന്റെ […]

ഉപ്പള: ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിയ ശേഷം നയാബസാറില്‍ എട്ട് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. 46,000 രൂപ കവര്‍ന്നു. കവര്‍ച്ച നടത്തുന്ന ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഷഫീഖിന്റെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 10,000 രൂപയും കിഷോറിന്റെ പച്ചക്കറി കടയില്‍ നിന്ന് 1000 രൂപയും എം.എ യൂസഫിന്റെ പലചരക്ക് കടയില്‍ നിന്ന് 2000 രൂപയും കെ. ബാബുവിന്റെ മില്‍മ ഏജന്‍സി കടയില്‍ നിന്ന് 1000 രൂപയും അബ്ദുല്ലയുടെ പലചരക്ക് കടയില്‍ നിന്ന് 1500 രൂപയും അബ്ദുല്‍റഹ്‌മാന്റെ ഹാര്‍ഡ് വെയര്‍ കടയില്‍ നിന്ന് 18,000 രൂപയും ഖലീലിന്റെ ഇലക്‌ട്രോണിക് കടയില്‍ നിന്ന് 12000 രൂപയും മജീദിന്റെ ടയര്‍ കടയില്‍ നിന്ന് 500 രൂപയുമാണ് കവര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയായിരുന്നു കവര്‍ച്ച. നയാബസാറിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിയും കടകളുടെ ബള്‍ബുകള്‍ അഴിച്ചുമാറ്റിയുമായിരുന്നു കവര്‍ച്ച. കടകളുടെ ഷട്ടറുകള്‍ കുത്തിത്തുറക്കുന്നത് പുറത്തെ വാഹന യാത്രക്കാര്‍ക്ക് കാണാതിരിക്കാനായി ബോര്‍ഡുകളും മറ്റും മറയാക്കിയിരിക്കുകയാണ്. ഷട്ടറുകളുടെ താഴ്ഭാഗം കമ്പിപ്പാരകൊണ്ട് ഉയര്‍ത്തിയാണ് കവര്‍ച്ചാസംഘം അകത്തുകടന്നത്.

Related Articles
Next Story
Share it