ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ കവര്‍ച്ച

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ കവര്‍ച്ച. ഷെട്ടറും ഗ്രില്‍സും പൊളിച്ച നിലയിലാണ്. ക്യാഷ് കൗണ്ടര്‍ വലിച്ചെടുത്ത് കൊണ്ടുപോയി മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം ശനിയാഴ്ച്ചയായതിനാല്‍ ഇന്ന് ഓഫീസ് അവധിയാണ്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, എ.എസ്.ഐ കെ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസ് പരിശോധിച്ച് അന്വേഷണം നടത്തിവരുന്നു. രാത്രി കാലങ്ങളില്‍ സമൂഹ […]

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ കവര്‍ച്ച. ഷെട്ടറും ഗ്രില്‍സും പൊളിച്ച നിലയിലാണ്. ക്യാഷ് കൗണ്ടര്‍ വലിച്ചെടുത്ത് കൊണ്ടുപോയി മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം ശനിയാഴ്ച്ചയായതിനാല്‍ ഇന്ന് ഓഫീസ് അവധിയാണ്. എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ല. കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, എ.എസ്.ഐ കെ. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസ് പരിശോധിച്ച് അന്വേഷണം നടത്തിവരുന്നു. രാത്രി കാലങ്ങളില്‍ സമൂഹ വിരുദ്ധര്‍ മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ മുകള്‍ നിലകളിലേക്ക് കയറുന്നത് തടയാന്‍ രണ്ടാം നിലയില്‍ സ്ഥാപിച്ച ഷട്ടര്‍ തകര്‍ന്നിട്ട് കുറേ നാളുകളായെന്നും ഇത് നന്നാക്കാന്‍ നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. രാത്രി കാലങ്ങളില്‍ മദ്യപരടക്കം കോംപ്ലക്‌സിന്റെ മുകള്‍ നിലകളില്‍ കയറുന്നുവെന്നും പരാതിയുണ്ട്.

Related Articles
Next Story
Share it