പാല്‍വിതരണ കമ്പനി ഓഫീസിലെ കവര്‍ച്ച; 17കാരന്‍ പിടിയില്‍, നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ തിരയുന്നു

വിദ്യാനഗര്‍: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ചെര്‍ക്കളയിലെ ഓഫീസ് കുത്തിത്തുറന്ന് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ 17കാരന്‍ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ മുഖ്യപ്രതിയെ പൊലീസ് അന്വേഷിച്ചുവരുന്നു. ചെര്‍ക്കള പരിസരത്തെ 17കാരനെയാണ് വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പാല്‍ വിതരണ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച പണം കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ പണം കവരുന്ന ദൃശ്യം സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ചില സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 17കാരന്‍ പിടിയിലായത്. […]

വിദ്യാനഗര്‍: കര്‍ഷകശ്രീ പാല്‍ വിതരണ കമ്പനിയുടെ ചെര്‍ക്കളയിലെ ഓഫീസ് കുത്തിത്തുറന്ന് മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന കേസില്‍ 17കാരന്‍ പിടിയില്‍. നിരവധി മോഷണ കേസുകളില്‍ പ്രതിയായ മുഖ്യപ്രതിയെ പൊലീസ് അന്വേഷിച്ചുവരുന്നു.
ചെര്‍ക്കള പരിസരത്തെ 17കാരനെയാണ് വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പാല്‍ വിതരണ കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മേശവലിപ്പില്‍ സൂക്ഷിച്ച പണം കവര്‍ന്നത്.
മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ പണം കവരുന്ന ദൃശ്യം സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ചില സൂചനകളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 17കാരന്‍ പിടിയിലായത്. കവര്‍ച്ചയ്ക്ക് ശേഷം ഇരുവരും തീവണ്ടിയില്‍ കണ്ണൂര്‍ ഭാഗത്തേക്കാണ് കടന്നുകളഞ്ഞത്. തുടര്‍ന്ന് 17കാരന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. 17കാരന്റെ കൈവശം 20,000 രൂപ കണ്ടെത്തിയിട്ടുണ്ട്.

Related Articles
Next Story
Share it