കാഞ്ഞങ്ങാട്: മഡിയനില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച. കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായാണ് സൂചന. കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്നാണറിയുന്നത്.
മാനേജര്‍ ശൈലേഷ് ബാബു ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്കി. സമീപത്തെ ഏതാനും കടകളും കുത്തിത്തുറക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള കാലിച്ചാനടുക്കത്തെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലും കവര്‍ച്ച നടന്നിരുന്നു.