ബി.ഇ.എം സ്‌കൂളിലെ കവര്‍ച്ച; കര്‍ണാടക സ്വദേശി പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ബി.ഇ.എം ഹൈസ്‌കൂളിലെ വാതില്‍പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി മദ്ദടുക്കയിലെ കുഞ്ഞുമോന്‍ ഹമീദ് എന്ന ഹമീദ് ജാഫര്‍ (49) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് 33,000 ഓളം രൂപ കവര്‍ന്നത്. വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഹമീദെന്ന് പൊലീസ് പറഞ്ഞു. അതേ ദിവസം കാസര്‍കോട് ടൗണ്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ബി.ഇ.എം ഹൈസ്‌കൂളിലെ വാതില്‍പൂട്ട് പൊളിച്ച് പണം കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശിയെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി മദ്ദടുക്കയിലെ കുഞ്ഞുമോന്‍ ഹമീദ് എന്ന ഹമീദ് ജാഫര്‍ (49) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് ബി.ഇ.എം ഹൈസ്‌കൂളിലെ ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് 33,000 ഓളം രൂപ കവര്‍ന്നത്. വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഹമീദെന്ന് പൊലീസ് പറഞ്ഞു. അതേ ദിവസം കാസര്‍കോട് ടൗണ്‍ യു.പി സ്‌കൂളിലും മോഷണ ശ്രമം നടന്നിരുന്നു. ഇതേ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it