പച്ചമ്പളയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ കവര്‍ച്ച
ബന്തിയോട്: പച്ചമ്പളയില്‍ കവര്‍ച്ച അധികരിച്ചത് വ്യാപാരികളുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നിന്ന് 5000 രൂപ കവര്‍ന്നു. പഞ്ചത്തെ ഫയാസിന്റെ ഉടമസ്ഥതയിലുള്ള സാഹിറാസസ് അലുമിനിയം ഫാബ്രിക്കേഷന്‍ കടയുടെ പിറകെ വശത്തെ ഷീറ്റ് തകര്‍ത്താണ് പണം കവര്‍ന്നത്. മോഷ്ടാവ് തലയില്‍ തോര്‍ത്ത് മൂടി കടയുടെ ലോക്കറില്‍ നിന്ന് പണം കവവരുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ പേര് സഹിതം ഫയാസ് പൊലീസില്‍ പരാതി നല്‍കി. ഇതേ കടയില്‍ മൂന്ന് മാസം മുമ്പും കവര്‍ച്ച നടന്നിരുന്നു. […]

ബന്തിയോട്: പച്ചമ്പളയില്‍ കവര്‍ച്ച അധികരിച്ചത് വ്യാപാരികളുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നിന്ന് 5000 രൂപ കവര്‍ന്നു. പഞ്ചത്തെ ഫയാസിന്റെ ഉടമസ്ഥതയിലുള്ള സാഹിറാസസ് അലുമിനിയം ഫാബ്രിക്കേഷന്‍ കടയുടെ പിറകെ വശത്തെ ഷീറ്റ് തകര്‍ത്താണ് പണം കവര്‍ന്നത്. മോഷ്ടാവ് തലയില്‍ തോര്‍ത്ത് മൂടി കടയുടെ ലോക്കറില്‍ നിന്ന് പണം കവവരുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ പേര് സഹിതം ഫയാസ് പൊലീസില്‍ പരാതി നല്‍കി. ഇതേ കടയില്‍ മൂന്ന് മാസം മുമ്പും കവര്‍ച്ച നടന്നിരുന്നു. പച്ചമ്പള ടൗണില്‍ പത്തോളം കടകളാണുള്ളത്. മിക്ക കടകളിലും ഒന്നില്‍ കൂടുതല്‍ പ്രാവശ്യം കവര്‍ച്ച നടതായി വ്യാപാരികള്‍ പറയുന്നു. ചില വീടുകളിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു. സി.സി. ടി.വി. ദൃശ്യങ്ങളടക്കം കാട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു. എല്ലാ കവര്‍ച്ചകള്‍ക്കും പിന്നില്‍ ഒരേ സംഘമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
രാത്രികാലത്ത് കഞ്ചാവ് ലഹരിയില്‍ ഇത്തരം സംഘങ്ങള്‍ പച്ചമ്പള ടൗണിലും പരിസരത്തും അഴിഞ്ഞാടുന്നതും വഴിയാത്രക്കാരെ തടഞ്ഞ് പണം അപഹരിക്കുന്നതും പതിവാണ്.
ഇവരെ ഭയന്ന് പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പത്ത് മാസം മുമ്പ് പച്ചമ്പളയില്‍ രണ്ട് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഫയാസിന്റെ പരാതിയില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിതായും കവര്‍ച്ചയുമായി ബന്ധപ്പെട്ട് പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ഇത് കാരണം അന്വേഷണം നടത്താനാവുന്നില്ലെന്നും കുമ്പള പൊലീസ് പറയുന്നു.