മഞ്ചേശ്വരം: ആക്രിക്കടയില്‍ സൂക്ഷിച്ച കേബിളും വയറും കവര്‍ന്ന കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊസോട്ടെ അബ്ദുല്‍ ഹാരിസി(34)നെയാണ് മഞ്ചേശ്വരം എസ്.ഐ കെ.കെ. നിഖിലും സംഘവും അറസ്റ്റ് ചെയ്തത്. തലപ്പാടിയിലെ ആക്രിക്കടയുടെ പുറത്ത് സൂക്ഷിച്ച 8,000 രൂപ വില വരുന്ന വയറും കേബിളുമാണ് കവര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.