ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കട കുത്തിതുറന്ന് രണ്ടരലക്ഷം രൂപയുടെ അടക്ക കവര്‍ന്നു. കോരിക്കണ്ടത്തെ ഇഖ്ബാല്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള മലനാട് ട്രേഡേര്‍സ് എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി കട അടച്ച് പോയതായിരുന്നു. ഇന്ന് രാവിലെ ഉടമ എത്തിയപ്പോള്‍ കടയുടെ മുന്‍വശത്തെ ഗ്രില്‍സിന്റെ പൂട്ടും ഷട്ടറിന്റെ രണ്ട് പൂട്ടുകളും പൊളിച്ച നിലയില്‍ കണ്ടെത്തി. അകത്തുകയറി നോക്കിയപ്പോഴാണ് എട്ട് ചാക്ക് അടക്ക മോഷണം പോയതായി വ്യക്തമായത്. ഇഖ്ബാല്‍ മുഹമ്മദ് ബദിയടുക്ക പൊലീസില്‍ പരാതി നല്കി.