ആക്രിക്കടയിലെ കവര്‍ച്ച; ഒരു പ്രതികൂടി അറസ്റ്റില്‍
ബദിയടുക്ക: ആക്രിക്കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ബാലടുക്ക നിഷ അപ്പാട്ട്‌മെന്റിലെ എം.എം ഹാരിസി(40)നെയാണ് ഇന്നലെ വിദ്യാനഗറില്‍ വെച്ച് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ബദിയടുക്ക-മുള്ളേരിയ റോഡില്‍ ഗോളിത്തട്ടയിലെ കണ്ണന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ ജുലായ് 11ന് രാത്രിയും 12ന് രാവിലെയും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. ഒന്നരലക്ഷം രൂപ വിലവരുന്ന പിച്ചള, അലുമിനിയം, ഇരുമ്പ് തുടങ്ങിയ സാധനങ്ങളാണ് കവര്‍ന്നത്. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം […]

ബദിയടുക്ക: ആക്രിക്കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ബാലടുക്ക നിഷ അപ്പാട്ട്‌മെന്റിലെ എം.എം ഹാരിസി(40)നെയാണ് ഇന്നലെ വിദ്യാനഗറില്‍ വെച്ച് ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബദിയടുക്ക-മുള്ളേരിയ റോഡില്‍ ഗോളിത്തട്ടയിലെ കണ്ണന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയില്‍ ജുലായ് 11ന് രാത്രിയും 12ന് രാവിലെയും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. ഒന്നരലക്ഷം രൂപ വിലവരുന്ന പിച്ചള, അലുമിനിയം, ഇരുമ്പ് തുടങ്ങിയ സാധനങ്ങളാണ് കവര്‍ന്നത്. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ചെങ്കള പൊടിപ്പള്ളത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.എം അഷ്‌റഫ് (41) ആണ് ആദ്യം അറസ്റ്റിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിറ്റേദിവസം ആലംപാടി എരിയപ്പാടി ലക്ഷംവീട് കോളനിയിലെ റഹീമി(40)നെ അറസ്റ്റ് ചെയ്തു. റഹീമിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പൊടിപ്പള്ളത്തെ വീട്ടില്‍ നിന്ന് കുറച്ച് തൊണ്ടി സാധനങ്ങള്‍ കണ്ടെത്തി. ഹാരിസിന്റെ ഓട്ടോയിലാണ് മോഷ്ടിച്ച സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയി കവര്‍ച്ചക്കാരെ ഏല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ട് പ്രതികളും ഇപ്പോള്‍ റിമാണ്ടിലാണ്. ആക്രി സാധനങ്ങള്‍ കടത്തിയ ഓട്ടോ റിക്ഷ കണ്ടെത്താനുണ്ട്. ബാക്കി തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ ഹാരിസിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.